ചെ​ന്നൈ: ഇ​ന്ത്യ​ൻ പ്രീ​മി​യ​ർ ലീ​ഗി​ലെ ചെ​ന്നൈ സൂ​പ്പ​ർ കിം​ഗ്സ് - മും​ബൈ ഇ​ന്ത്യ​ൻ​സ് ക്ലാസിക് പോ​രി​ൽ അ​നാ​യാ​സ​ജ​യം നേ​ടി ധോ​ണി​പ്പ​ട. 140 റ​ൺ​സി​ന്‍റെ വി​ജ​യ​ല​ക്ഷ്യം പി​ന്തു​ട​ർ​ന്ന സി​എ​സ്കെ ആ​റ് വി​ക്ക​റ്റി​ന്‍റെ ജ​യം സ്വ​ന്ത​മാ​ക്കി​യാ​ണ് മും​ബൈ​യു​ടെ വ​മ്പി​ന് ത​ട​യി​ട്ട​ത്.

സ്കോ​ർ:
മും​ബൈ ഇ​ന്ത്യ​ൻ​സ് 139/8(20)
ചെ​ന്നൈ സൂ​പ്പ​ർ കിം​ഗ്സ് 140/4(17.4)


ടോ​സ് നേ​ടി ബൗളിം​ഗ് തെ​ര​ഞ്ഞെ​ടു​ത്ത സി​എ​സ്കെ​യ്ക്കാ​യി മ​തീ​ഷ പ​തി​ര​ന ന​യി​ച്ച പേസ് പ​ട കി​ടി​ല​ൻ പ്ര​ക​ട​ന​മാ​ണ് കാ​ഴ്ച​വ​ച്ച​ത്. നാ​ലോ​വ​റി​ൽ 15 റ​ൺ​സ് മാ​ത്രം വ​ഴ​ങ്ങി മൂ​ന്ന് വി​ക്ക​റ്റു​ക​ളാ​ണ് പ​തി​ര​ന നേ​ടി​യ​ത്.

51 പ​ന്തി​ൽ 64 റ​ൺ​സ് നേ​ടി​യ നേ​ഹ​ൽ വ​ധേ​ര മാ​ത്ര​മാ​ണ് മും​ബൈ നി​ര​യി​ൽ പി​ടി​ച്ചു​നി​ന്ന​ത്. നാ​യ​ക​ൻ രോ​ഹി​ത് ശ​ർ​മ നാ​ണ​ക്കേ​ടി​ന്‍റെ ഡ​ക്ക് റി​ക്കാ​ർ​ഡു​മാ​യി മ​ട​ങ്ങി​യ​പ്പോ​ൾ ഇ​ഷാ​ൻ കി​ഷ​ൻ(7), കാ​മ​റൂ​ൺ ഗ്രീ​ൻ(7) എ​ന്നി​വ​രും നി​രാ​ശ​പ്പെ​ടു​ത്തി. 26 റ​ൺ​സ് നേ​ടി​യ സൂ​ര്യ​കു​മാ​ർ യാ​ദ​വ് മാ​ത്ര​മാ​ണ് ഭേ​ദ​പ്പെ​ട്ട ബാ​റ്റിം​ഗ് കാ​ഴ്ച​വ​ച്ച​ത്. ദീ​പ​ക് ചാ​ഹ​ർ, തു​ഷാ​ർ ദേ​ശ്പാ​ണ്ഡേ എ​ന്നി​വ​ർ ര​ണ്ട് വീ​ത​വും ര​വീ​ന്ദ്ര ജ​ഡേ​ജ ഒ​രു വി​ക്ക​റ്റും പി​ഴു​തു.

മ​റു​പ​ടി ബാ​റ്റിം​ഗി​ൽ ഋ​തു​രാ​ജ് ഗെ​യ്ക്‌​വാ​ദ്(30) - ഡെ​വ​ൺ കോ​ൺ​വേ(44) സ​ഖ്യം ആ​തി​ഥേ​യ​ർ​ക്ക് മി​ക​ച്ച തു​ട​ക്ക​മാ​ണ് ന​ൽ​കി​യ​ത്. ശി​വം ദു​ബെ(26*), അ​ജി​ങ്ക്യ ര​ഹാ​നെ(21) എ​ന്നി​വ​ർ വി​ജ​യ​ന​ട​പ​ടി​ക​ൾ പൂ​ർ​ത്തി​യാ​ക്കി. പ​തി​വ് പോ​ലെ മി​ക​ച്ച രീ​തി​യി​ൽ പ​ന്തെ​റി​ഞ്ഞ പീ​യൂ​ഷ് ചൗ​ള നാ​ലോ​വ​റി​ൽ 25 റ​ൺ​സ് മാ​ത്രം വ​ഴ​ങ്ങി ര​ണ്ട് വി​ക്ക​റ്റു​ക​ൾ നേ​ടി​യെ​ങ്കി​ലും വി​ജ​യം അ​ക​ന്നു​നി​ന്നു.

ജ​യ​ത്തോ​ടെ 13 പോ​യി​ന്‍റു​മാ​യി സി​എ​സ്കെ ര​ണ്ടാം സ്ഥാ​ന​ത്തേ​ക്ക് ഉ​യ​ർ​ന്നു. 10 പോ​യി​ന്‍റു​ള്ള മും​ബൈ ലീ​ഗി​ൽ ആ​റാ​മ​താ​ണ്.