ട്രാന്സ്മാന് പ്രവീണ്‍ നാഥിന്റെ മരണത്തിനുപിന്നാലെ ഭാര്യയും ജീവനൊടുക്കാന്‍ ശ്രമിച്ചു
Friday, May 5, 2023 11:01 AM IST
തൃശൂര്‍: ട്രാന്സ്മാന് പ്രവീണ്‍നാഥിന്റെ ഭാര്യ റിഷാന ഐഷു ജീവനൊടുക്കാന്‍ ശ്രമിച്ചു. ഇവരെ തൃശൂര്‍ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
പ്രവീണ്‍ നാഥ് വ്യാഴാഴ്ച വൈകിട്ടോടെയാണ് മരിച്ചത്. തൃശൂര്‍ പൂങ്കുന്നത്തെ വീട്ടില്‍ വിഷം കഴിച്ച നിലയില്‍ കണ്ടെത്തിയ പ്രവീണ്‍ ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ് മരിച്ചത്.
മിസ്റ്റര്‍ കേരള ട്രാന്സ്മാന് എന്ന നിലയിലാണ് പ്രവീണ്‍ ജനശ്രദ്ധ നേടിയത്. കേരളത്തിലെ ആദ്യ ട്രാന്‍സ് ബോഡി ബില്‍ഡര്‍ കൂടിയാണ് പ്രവീണ്‍.
പ്രവീണ്‍ നാഥും ട്രാന്‍സ് വുമൺ റിഷാന ഐഷുവും കഴിഞ്ഞ പ്രണയദിനത്തിലാണ് വിവാഹിതരായത്. ഏറെ നാളത്തെ പ്രണയത്തിനൊടുവിലായിരുന്നു ഇരുവരുടെയും വിവാഹം.
ദിവസങ്ങള്‍ക്ക് മുന്‍പ് ഇരുവരും പിരിയുന്നതായി വാര്‍ത്തകള്‍ വന്നിരുന്നു. പ്രവീണ്‍ തന്നെ ഈ വാര്‍ത്തകള്‍ നിഷേധിച്ച് ഫേസ്ബുക്ക് പോസ്റ്റും ഇട്ടിരുന്നു.