മൊ​ഹാ​ലി: പ​ഞ്ചാ​ബ് കിം​ഗ്സ് ഉ​യ​ർ​ത്തി​യ കൂ​റ്റ​ൻ വി​ജ​യ​ല​ക്ഷ്യം മ​റി​ക​ട​ന്ന് വി​ജ​യം നേ​ടി​ മും​ബൈ ഇ​ന്ത്യ​ൻ​സ്. ഫോ​മി​ലേ​ക്ക് മ​ട​ങ്ങി​യെ​ത്തി​യ സൂ​ര്യ​കു​മാ​ർ യാ​ദ​വ്(66), ഇ​ഷാ​ൻ കി​ഷ​ൻ(75) എ​ന്നി​വ​രു​ടെ ക​രു​ത്തി​ൽ കിം​ഗ്സി​നെ​തി​രെ ആ​റ് വി​ക്ക​റ്റി​ന്‍റെ വി​ജ​യ​മാ​ണ് മും​ബൈ സ്വ​ന്ത​മാ​ക്കി​യ​ത്.

ലി​യാം ലി​വിം​ഗ്സ്റ്റ​ൺ അ​ടി​ച്ചെ​ടു​ത്ത 82* റ​ൺ​സി​ന്‍റെ ക​രു​ത്തി​ൽ കിം​ഗ്സ് ഉ​യ​ർ​ത്തി​യ 215 റ​ൺ​സ് എ​ന്ന വി​ജ​യ​ല​ക്ഷ്യം ഏ​ഴ് പ​ന്ത് ബാ​ക്കി നി​ൽ​ക്കെ​യാ​ണ് മും​ബൈ മ​റി​ക​ട​ന്ന​ത്. അ​ർ​ഷ്ദീ​പ് സിം​ഗ് അ​ട​ക്ക​മു​ള്ള കിം​ഗ്സ് ബൗ​ള​ർ​മാ​ർ ക​ണ​ക്കി​ന് ത​ല്ല് വാ​ങ്ങി​ക്കൂ​ട്ടി​യ​തോ​ടെ​യാ​ണ് മും​ബൈ​യു​ടെ ജ​യം അ​നാ​യാ​സ​മാ​യ​ത്.

സ്കോ​ർ:
പ​ഞ്ചാ​ബ് കിം​ഗ്സ് 214/3(20)
മും​ബൈ ഇ​ന്ത്യ​ൻ​സ് 216/4(18.5)


ചേ​സി​നി​റി​ങ്ങി​യ മും​ബൈ​യ്ക്ക് നാ​യ​ക​ൻ രോ​ഹി​ത് ശ​ർ​മ​യെ(0) ര​ണ്ടാം പ​ന്തി​ൽ ന​ഷ്ട​മാ​യി. കാ​മ​റൂ​ൺ ഗ്രീ​ൻ(23) വേ​ഗം മ​ട​ങ്ങി​യെ​ങ്കി​ലും സ്കൈ - ​കി​ഷ​ൻ കൂ​ട്ടു​കെ​ട്ട് ടീം ​സ്കോ​ർ അ​തി​വേ​ഗം ച​ലി​പ്പി​ച്ചു. മൈ​താ​നം നി​റ​യു​ന്ന ഷോ​ട്ടു​ക​ളി​ലൂടെ എ​ട്ട് ഫോ​റു​ക​ളും ര​ണ്ട് സി​ക്സ​റു​ക​ളു​മാ​ണ് സ്കൈ ​നേ​ടി​യ​ത്.

ടീം ​സ്കോ​ർ 170-ൽ ​നി​ൽ​ക്കെ സ്കൈ ​മ​ട​ങ്ങി​യെ​ങ്കി​ലും കി​ഷ​ൻ പോ​രാ​ട്ടം തു​ട​ർ​ന്നു. നാ​ല് സി​ക്സു​ക​ളും ഏ​ഴ് ഫോ​റും അ​ടി​ച്ചെ​ടു​ത്ത കി​ഷ​നും ഉ​ട​നെ മ​ട​ങ്ങി​യെ​ങ്കി​ലും ടിം ​ഡേ​വി​ഡ്(19), തി​ല​ക് വ​ർ​മ(26) എ​ന്നി​വ​ർ ടീ​മി​നെ വി​ജ​യ​ത്തി​ലെ​ത്തി​ച്ചു. 3.5 ഓ​വ​റി​ൽ 66 റ​ൺ​സ് വ​ഴ​ങ്ങി​യ സിം​ഗ് ആ​ണ് കിം​ഗ്സ് ബൗ​ളിം​ഗി​ലെ "വി​ശാ​ല​ഹൃ​ദ​യ​ൻ'. നേ​ഥ​ൻ എ​ല്ലി​സ് ര​ണ്ടും ഋ​ഷി ധ​വാ​ൻ ഒ​രു വി​ക്ക​റ്റും നേ​ടി.

നേ​ര​ത്തെ, ലി​വിം​സ്റ്റ​ൺ(42 പ​ന്തി​ൽ 82*) - ജി​തേ​ഷ് ശ​ർ​മ(27 പ​ന്തി​ൽ 49*) സ​ഖ്യ​മാ​ണ് കിം​ഗ്സി​നെ മി​ക​ച്ച സ്കോ​റി​ലെ​ത്തി​ച്ച​ത്. ശി​ഖ​ർ ധ​വാ​ൻ(30), മാ​ത്യു ഷോ​ർ​ട്ട്(27) എ​ന്നി​വ​ർ വേ​ഗം മ​ട​ങ്ങി​യി​രു​ന്നു. മും​ബൈ​യ്ക്കാ​യി പീ​യു​ഷ് ചൗ​ള മാ​ത്ര​മാ​ണ് മി​ക​ച്ച രീ​തി​യി​ൽ പ​ന്തെ​റി​ഞ്ഞ​ത്. ചൗ​ള നാ​ലോ​വ​റി​ൽ 29 റ​ൺ​സ് വ​ഴ​ങ്ങി ര​ണ്ട് വി​ക്ക​റ്റു​ക​ൾ ക​ര​സ്ഥ​മാ​ക്കി.