മോദി പരാമർശത്തിൽ രാഹുൽ ഗാന്ധിക്ക് വീണ്ടും തിരിച്ചടി; നേരിട്ട് ഹാജരാകണമെന്ന് ജാർഖണ്ഡ് കോടതി
Wednesday, May 3, 2023 7:28 PM IST
റാഞ്ചി: മോദി പരാമർശത്തിൽ കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിക്ക് വീണ്ടും തിരിച്ചടി. അപകീർത്തി കേസിൽ നേരിട്ട് ഹാജരാകുന്നതിൽനിന്നും ഒഴിവാക്കണമെന്ന രാഹുലിന്റെ ഹർജി ജാർഖണ്ഡ് കോടതി തള്ളി. ജാർഖണ്ഡ് എംപി-എംഎൽഎ കോടതിയാണ് രാഹുലിന്റെ ഹർജി തള്ളിയത്.
രാഹുലിന്റെ മോദി പരാമര്‍ശത്തിനെതിരെ അഭിഭാഷകനായ പ്രദീപ് മോദി എന്നയാളാണ് 2019ല്‍ റാഞ്ചി കോടതിയില്‍ മാനനഷ്ട കേസ് ഫയല്‍ ചെയ്തത്. രാഹുല്‍ ഗാന്ധിയുടെ പരാമര്‍ശം മോദി എന്നു പേരുള്ള എല്ലാവര്ക്കും അപമാനകരമാണെന്ന് ഹര്‍ജിയില്‍ പ്രദീപ് മോദി കുറ്റപ്പെടുത്തി.
മോദി പരാമര്‍ശത്തില്‍ ജാര്‍ഖണ്ഡില്‍ മാത്രം രാഹുൽ ഗാന്ധിക്കെതിരെ മൂന്നു അപകീര്‍ത്തി കേസുകളാണ് നിലവിലുള്ളത്.