കെട്ടിട നികുതി കുറയ്ക്കില്ല, നടക്കുന്നത് ആസൂത്രിത പ്രചാരണം: മന്ത്രി രാജേഷ്
Wednesday, May 3, 2023 6:32 PM IST
തിരുവനന്തപുരം: കെട്ടിട നികുതി കുറയ്ക്കുമെന്നത് ആസൂത്രിത പ്രചാരണമെന്ന് തദ്ദേശ സ്വയംഭരണവകുപ്പ് മന്ത്രി എം.ബി.രാജേഷ്. നികുതി കുറയ്ക്കില്ലെന്നും മന്ത്രി അറിയിച്ചു.
കെട്ടിടനികുതി 25 ശതമാനം വര്‍ധിപ്പിക്കാനായിരുന്നു ശിപാര്‍ശ. എന്നാല്‍ അഞ്ച് ശതമാനം മാത്രമാണ് വര്‍ധിപ്പിച്ചത്.
സര്‍ക്കാരിന് ഇതില്‍ നിന്ന് വരുമാനമില്ല. തദ്ദേശ സ്ഥാപനങ്ങള്‍ക്കാണ് നേട്ടം ലഭിക്കുക. അവരുടെ നിരന്തര ആവശ്യം പരിഗണിച്ചാണ് വര്‍ധന നടപ്പാക്കിയത്.
അധിക നികുതി വരുമാനം വേണ്ടെന്ന ചില തദ്ദേശ സ്ഥാപനങ്ങളുടെ തീരുമാനം രാഷ്ട്രീയ ഗിമ്മിക്കാണ്. അത് നിയമപരമായി നിലനില്‍ക്കില്ലെന്നും മന്ത്രി കൂട്ടിചേര്‍ത്തു.