ചെന്നൈ: "ദ കേരള സ്റ്റോറി' സിനിമ തമിഴ്നാട്ടിൽ പ്രദർശിപ്പിക്കരുതെന്ന് രഹസ്യാനേഷണ വിഭാഗത്തിന്‍റെ മുന്നറിയിപ്പ്.

ചിത്രം പ്രദർശിപ്പിച്ചാൽ വലിയ ക്രമസമാധാന പ്രശ്നം ഉണ്ടാകുമെന്നാണ് മുന്നറിയിപ്പിൽ പറയുന്നത്. തമിഴ്നാട് പോലീസ് രഹസ്യാനേഷണ വിഭാഗമാണ് സർക്കാരിന് റിപ്പോർട്ട് നൽകിയത്.

സുദീപ്തോ സെൻ രചനയും സംവിധാനവും നിർവഹിച്ച ‘ദ കേരള സ്റ്റോറി’ മേയ് അഞ്ചിന് തിയേറ്ററുകളിലെത്തും.