വൈ​ദ്യു​തി ലൈ​നി​ല്‍​നി​ന്ന് ഷോ​ക്കേ​റ്റ് മു​ന്‍ പ​ഞ്ചാ​യ​ത്ത് അം​ഗം മ​രി​ച്ചു
വൈ​ദ്യു​തി ലൈ​നി​ല്‍​നി​ന്ന് ഷോ​ക്കേ​റ്റ് മു​ന്‍ പ​ഞ്ചാ​യ​ത്ത് അം​ഗം മ​രി​ച്ചു
Monday, May 1, 2023 4:22 PM IST
ക​ണ്ണൂ​ര്‍: വൈ​ദ്യു​തി ലൈ​നി​ല്‍​നി​ന്ന് ഷോ​ക്കേ​റ്റ് മു​ന്‍ പ​ഞ്ചാ​യ​ത്ത് അം​ഗം മ​രി​ച്ചു. കീ​ഴ്പ​ള്ളി പാ​ലെ​രി​ഞ്ഞാ​ല്‍ സ്വ​ദേ​ശി എം.​കെ.​ശ​ശി(51) ആ​ണ് മ​രി​ച്ച​ത്.

വീ​ടി​ന് സ​മീ​പ​ത്തു​വ​ച്ച് അ​ബ​ദ്ധ​ത്തി​ല്‍ ഷോ​ക്കേ​ല്‍​ക്കു​ക​യാ​യി​രു​ന്നു ഉ​ട​നെ ഇ​രി​ട്ടി​യി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ല്‍ എ​ത്തി​ച്ചെ​ങ്കി​ലും ജീ​വ​ന്‍ ര​ക്ഷി​ക്കാ​നാ​യി​ല്ല. അ​പ​ക​ട​കാ​ര​ണം പ​രി​ശോ​ധി​ച്ചു​വ​രി​ക​യാ​ണെ​ന്ന് അ​ധി​കൃ​ത​ര്‍ അ​റി​യി​ച്ചു.


ആ​റ​ളം പ​ഞ്ചാ​യ​ത്ത് മു​ന്‍ അം​ഗ​മാ​യ ശ​ശി ക​ണ്ണൂ​ര്‍ ജി​ല്ലാ ക​മ്മി​റ്റി അം​ഗ​മാ​യും ആ​ദി​വാ​സി മ​ഹാ​സ​ഭാ ജി​ല്ലാ സെ​ക്ര​ട്ട​റി​യാ​യും പ്ര​വ​ര്‍​ത്തി​ച്ചു​വ​രി​ക​യാ​യി​രു​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
<