പുള്ളിമാൻ തീവണ്ടിയിടിച്ച് ചത്തു
Sunday, April 30, 2023 7:55 PM IST
കോയമ്പത്തൂർ: വനമേഖലയ്ക്ക് സമീപത്തുള്ള തീവണ്ടിപ്പാതയിൽ പുള്ളിമാനെ തീവണ്ടിയിടിച്ച് ചത്ത നിലയിൽ കണ്ടെത്തി. കോയമ്പത്തൂരിലെ ഇരുഗൂർ - സുലൂർ സ്റ്റേഷനുകൾക്ക് ഇടയിലുള്ള രാവത്തൂരിലാണ് സംഭവം നടന്നത്.
തീവണ്ടിപാളത്തിന് സമീപത്തുള്ള അടിപ്പാതയിലാണ് ആൺപുള്ളിമാന്റെ ജഡം കണ്ടെത്തിയത്. മറ്റൊരു പുള്ളിമാനൊപ്പം തീവണ്ടിപ്പാളം മുറിച്ച് കടക്കാൻ ശ്രമിക്കുന്നതിനിടെ അപകടത്തിൽപ്പെടുകയായിരുന്നു.
റിസർവ് വനത്തിൽ നിന്ന് 30 കിലോമീറ്റർ അകലെയാണെങ്കിലും പ്രദേശത്തെ കൃഷിയിടിങ്ങളിൽ പുള്ളിമാൻകൂട്ടം സ്ഥിരമായി വിഹരിക്കാറുണ്ട്.