കോ​യ​മ്പ​ത്തൂ​ർ: വ​ന​മേ​ഖ​ല​യ്ക്ക് സ​മീ​പ​ത്തു​ള്ള തീ​വ​ണ്ടി​പ്പാ​ത​യി​ൽ പു​ള്ളി​മാ​നെ തീ​വ​ണ്ടി​യി​ടി​ച്ച് ച​ത്ത നി​ല​യി​ൽ ക​ണ്ടെ​ത്തി. കോ​യ​മ്പ​ത്തൂ​രി​ലെ ഇ​രു​ഗൂ​ർ - സു​ലൂ​ർ സ്റ്റേ​ഷ​നു​ക​ൾ​ക്ക് ഇ​ട​യി​ലു​ള്ള രാ​വ​ത്തൂ​രി​ലാ​ണ് സം​ഭ​വം ന​ട​ന്ന​ത്.

തീ​വ​ണ്ടി​പാ​ള​ത്തി​ന് സ​മീ​പ​ത്തു​ള്ള അ​ടി​പ്പാ​ത​യി​ലാ​ണ് ആ​ൺ​പു​ള്ളി​മാ​ന്‍റെ ജ​ഡം ക​ണ്ടെ​ത്തി​യ​ത്. മ​റ്റൊ​രു പു​ള്ളി​മാ​നൊ​പ്പം തീ​വ​ണ്ടി​പ്പാ​ളം മു​റി​ച്ച് ക​ട​ക്കാ​ൻ ശ്ര​മി​ക്കു​ന്ന​തി​നി​ടെ അ​പ​ക​ട​ത്തി​ൽ​പ്പെ​ടു​ക​യാ​യി​രു​ന്നു.

റി​സ​ർ​വ് വ​ന​ത്തി​ൽ നി​ന്ന് 30 കി​ലോ​മീ​റ്റ​ർ അ​ക​ലെ​യാ​ണെ​ങ്കി​ലും പ്ര​ദേ​ശ​ത്തെ കൃ​ഷി​യി​ടി​ങ്ങ​ളി​ൽ പു​ള്ളി​മാ​ൻ​കൂ​ട്ടം സ്ഥി​ര​മാ​യി വി​ഹ​രി​ക്കാ​റു​ണ്ട്.