അമിത് ഷായെ വിമർശിച്ചു; ജോൺ ബ്രിട്ടാസിന് രാജ്യസഭാ അധ്യക്ഷന്റെ നോട്ടീസ്
Saturday, April 29, 2023 6:40 PM IST
ന്യൂഡല്‍ഹി: കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായെ വിമര്‍ശിച്ച് ലേഖനം എഴുതിയതിനു രാജ്യസഭാ അംഗം ജോണ്‍ ബ്രിട്ടാസിന് രാജ്യസഭാ അധ്യക്ഷന്‍ കൂടിയായ ഉപരാഷ്ട്രപതി ജഗദീപ് ധന്‍കര്‍ കാരണം കാണിക്കല്‍ നോട്ടീസ് നല്കി. ലേഖനത്തിലെ പരാമര്‍ശം രാജ്യദ്രോഹപരം ആണെന്ന പരാതിയിലാണ് നോട്ടീസ്.
ലേഖനത്തെ സംബന്ധിച്ച വിശദീകരണം രേഖാമൂലം നല്‍കണമെന്ന് നോട്ടീസില്‍ ആവശ്യപ്പെട്ടിട്ടുണ്ടെന്നാണ് സൂചന. വിളിച്ച് വരുത്തിയാണ് രാജ്യസഭാ സെക്രട്ടറിയേറ്റ് ജോണ്‍ ബ്രിട്ടാസിന് നോട്ടീസ് നല്‍കിയത്. നോട്ടീസ് നല്‍കുന്നതിന് മുമ്പ് ലേഖനത്തെ സംബന്ധിച്ച് ബ്രിട്ടാസിന്റെ വിശദീകരണം ഉപരാഷ്ട്രപതി കേട്ടിരുന്നു.
ഫെബ്രുവരി 20-ന് ഇന്ത്യന്‍ എക്സ്പ്രസ് ദിനപത്രത്തില്‍ എഴുതിയ ലേഖനത്തിനാണ് കാരണം കാണിക്കല്‍ നോട്ടീസ്. ബിജെപി നേതാവ് പി. സുധീര്‍ നല്കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് രാജ്യസഭാ സെക്രട്ടറിയേറ്റിന്റെ നോട്ടീസ്.