ബം​ഗ​ളൂ​രു: പ്ര​ധാ​ന​മ​ന്ത്രി​ക്കെ​തി​രാ​യ വി​ഷ​പാ​മ്പ് പ​രാ​മ​ര്‍​ശ​ത്തി​ല്‍ കോ​ണ്‍​ഗ്ര​സ് അ​ധ്യ​ക്ഷ​ന്‍ മ​ല്ലി​കാ​ര്‍​ജു​ന്‍ ഖാ​ര്‍​ഗെ​യ്‌​ക്കെ​തി​രെ ബി​ജെ​പി തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​ന് പ​രാ​തി ന​ല്‍​കി. തെ​ര​ഞ്ഞെ​ടു​പ്പ് പെ​രു​മാ​റ്റ ച​ട്ട​ങ്ങ​ളു​ടെ ലം​ഘ​ന​മാ​ണെ​ന്ന് കാ​ട്ടി​യാ​ണ് പ​രാ​തി.

വി​ഷ​യ​ത്തി​ല്‍ ന​ട​പ​ടി വേ​ണ​മെ​ന്നും ഖാ​ര്‍​ഗെ മാ​പ്പു പ​റ​യ​ണ​മെ​ന്നും പ​രാ​തി​യി​ല്‍ പ​റ​യു​ന്നു. ക​ര്‍​ണാ​ട​ക​യി​ലെ ഗ​ദ​ഗ് ജി​ല്ല​യി​ലെ ഗ​ജേ​ന്ദ്ര​ഗ​ഡി​ല്‍ റാ​ലി​യി​ല്‍ വ​ച്ച് ന​ട​ത്തി​യ പ​രാ​മ​ര്‍​ശ​മാ​ണ് ബി​ജെ​പി ആ​യു​ധ​മാ​ക്കി​യ​ത്.

മോ​ദി വി​ഷ​പാമ്പാ​ണ്. വി​ഷ​മാ​ണോ അ​ല്ല​യോ എ​ന്ന് പ​രി​ശോ​ധി​ക്കാ​ന്‍ രു​ചി​ച്ചു​നോ​ക്കി​യാ​ല്‍ നി​ങ്ങ​ള്‍ മ​രി​ക്കു​മെ​ന്നാ​ണ് ഖാ​ര്‍​ഗെ പ​റ​ഞ്ഞ​ത്. ഇ​തി​ല്‍ അ​ദ്ദേ​ഹം പി​ന്നീ​ട് ഖേ​ദം പ്ര​ക​ടി​പ്പി​ച്ചി​രു​ന്നു.