ന്യൂ​ഡ​ല്‍​ഹി: ലൈ​ഫ് മി​ഷ​ന്‍ കോ​ഴ​ക്കേ​സി​ല്‍ ജാ​മ്യം തേ​ടി എം.​ശി​വ​ശ​ങ്ക​ര്‍ സു​പ്രീം കോ​ട​തി​യി​ല്‍. കേ​സി​ല്‍ കേ​ര​ളാ ഹൈ​ക്കോ​ട​തി ജാ​മ്യം നി​ഷേ​ധി​ച്ച​ത് തെ​റ്റാ​യ അ​നു​മാ​ന​ത്തി​ലാ​ണെ​ന്നാ​ണ് ഹ​ര്‍​ജി​യി​ലെ വാ​ദം.

വ​ട​ക്കാ​ഞ്ചേ​രി​യി​ലെ ലൈ​ഫ് മി​ഷ​ന്‍ പ​ദ്ധ​തി​യു​മാ​യി ത​നി​ക്ക് ബ​ന്ധ​മി​ല്ല. യൂ​ണി​ടാ​ക്കി​നെ തെ​ര​ഞ്ഞെ​ടു​ത്ത​ത് യു​എ​ഇ കോ​ണ്‍​സു​ലേ​റ്റാ​ണ്. അ​വ​രു​മാ​യി സാ​മ്പ​ത്തി​ക ഇ​ട​പാ​ട് ന​ട​ത്തി​യ​ത് സ്വ​പ്ന സു​രേ​ഷും, സ​രി​ത്തും, യു​എ​ഇ കോ​ണ്‍​സു​ലേ​റ്റി​ലെ ഉ​ദ്യോ​ഗ​സ്ഥ​രു​മാ​ണ്. ത​നി​ക്കോ സം​സ്ഥാ​ന സ​ര്‍​ക്കാ​രി​നോ ഇ​തി​ല്‍ ബ​ന്ധ​മി​ല്ലെ​ന്ന് ശി​വ​ശ​ങ്ക​ര്‍ ജാ​മ്യ ഹ​ര്‍​ജി​യി​ല്‍ പ​റ​യു​ന്നു.

സ്വ​പ്ന സു​രേ​ഷി​നെ ചാ​ര്‍​ട്ടേ​ര്‍​ഡ് അ​ക്കൗ​ണ്ടി​ന് പ​രി​ച​യ​പ്പെ​ടു​ത്തി​യ​ത് താ​നാ​ണ്. പക്ഷേ ലോ​ക്ക​റു​മാ​യി ത​നി​ക്ക് ബ​ന്ധ​മി​ല്ലെ​ന്നും ശി​വ​ശ​ങ്ക​ര്‍ പ​റ​യു​ന്നു. അ​ഭി​ഭാ​ഷ​ക​രാ​യ മ​നു ശ്രീ​നാ​ഥ്, സെ​ല്‍​വി​ന്‍ രാ​ജ എ​ന്നി​വ​രാ​ണ് ഹ​ര്‍​ജി ഫ​യ​ല്‍ ചെ​യ്തിട്ടുള്ളത്.