റൊണാൾഡോയ്ക്ക് വീണ്ടും നിരാശ; കിംഗ്സ് കപ്പിൽ നിന്ന് അൽ നസർ പുറത്ത്
Tuesday, April 25, 2023 12:27 PM IST
റിയാദ്: കിംഗ്സ് കപ്പിന്റെ സെമി ഫൈനലിൽ തോറ്റു പുറത്തായി അൽ നസർ ക്ലബ്. പോർച്ചുഗീസ് സൂപ്പർ താരം ക്രിസ്റ്റ്യാനോ റൊണാൾഡോ നയിച്ച അൽ നസറിനെ അൽ വെഹ്ദ എതിരില്ലാത്ത ഒരു ഗോളിന് തോൽപ്പിച്ചു.
23-ാം മിനിറ്റിൽ ജീൻ ഡേവിഡ് ബ്യൂഗൽ ആണ് വെഹ്ദയുടെ വിജയഗോൾ നേടിയത്. രണ്ടാം പകുതിയുടെ തുടക്കത്തിൽ വെഹ്ദയുടെ അൽ ഹഫിത് ചുവപ്പ് കാർഡ് കണ്ടു പുറത്തായിരുന്നു. വെഹ്ദ പത്ത് പേരായി ചുരുങ്ങിയിട്ടും ഗോൾ നേടാൻ അൽ നാസറിനായില്ല.
അൽ നാസറിന്റെ ഏക പ്രതീക്ഷ ഇനി സൗദി പ്രൊ ലീഗാണ്. ഏപ്രിൽ 29ന് അൽ റേഡിനെതിരെയാണ് അൽ നാസറിന്റെ അടുത്ത മത്സരം.