അ​ടി​ത്ത​ട്ട് പോ​രി​ൽ ക്യാ​പി​റ്റ​ൽ​സ്
അ​ടി​ത്ത​ട്ട് പോ​രി​ൽ ക്യാ​പി​റ്റ​ൽ​സ്
Tuesday, April 25, 2023 12:00 AM IST
ഹൈ​ദ​രാ​ബാ​ദ്: ഇ​ന്ത്യ​ൻ പ്രീ​മി​യ​ർ ലീ​ഗി​ലെ "അ​ടി​ത്ത​ട്ട്' പോ​രാ​ട്ട​ത്തി​ൽ സ​ൺ​റൈ​സേ​ഴ്സ് ഹൈ​ദ​രാ​ബാ​ദി​നെ വീ​ഴ്ത്തി ഡ​ൽ​ഹി ക്യാ​പി​റ്റ​ൽ​സ്. ലീ​ഗി​ലെ ത​ങ്ങ​ളു​ടെ അ​വ​സാ​ന സ്ഥാ​നം ത​ട്ടി​യെ​ടു​ക്കാ​നാ​യി തു​ട​ർ​ത്തോ​ൽ​വി​ക​ളും വ​ഹി​ച്ചെ​ത്തി​യ സ​ൺ​റൈ​സേ​ഴ്സി​ന് ഏ​ഴ് വി​ക്ക​റ്റി​ന്‍റെ പ​രാ​ജ​യ​മാ​ണ് ക്യാ​പി​റ്റ​ൽ​സ് സ​മ്മാ​നി​ച്ച​ത്.

ജ​യം നേ​ടി​യെ​ങ്കി​ലും നാ​ല് പോ​യി​ന്‍റു​മാ​യി ലീ​ഗി​ൽ അ​വ​സാ​ന സ്ഥാ​ന​ത്ത് തു​ട​രു​ക​യാ​ണ് ക്യാ​പി​റ്റ​ൽ​സ്. സ​മാ​ന പോ​യി​ന്‍റു​ള്ള സ​ൺ​റൈ​സേ​ഴ്സ് റ​ൺ​നി​ര​ക്കി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ൽ ഒ​മ്പ​താം സ്ഥാ​ന​ത്ത് തു​ട​രു​ന്നു.

സ്കോ​ർ:
ഡ​ൽ​ഹി ക്യാ​പി​റ്റ​ൽ​സ് 144/9(20)
സ​ൺ​റൈ​സേ​ഴ്സ് ഹൈ​ദ​രാ​ബാ​ദ് 137/6(20)


ചെ​റി​യ സ്കോ​ർ പ്ര​തി​രോ​ധി​ക്കു​ന്ന​തി​നി​ടെ നാ​ലോ​വ​റി​ൽ 21 റ​ൺ​സ് മാ​ത്രം വി​ട്ടു​കൊ​ടു​ത്ത് ര​ണ്ട് വി​ക്ക​റ്റ് നേ​ടി​യ അ​ക്സ​ർ പ​ട്ടേ​ലാ​ണ് ക​ളി​യി​ലെ താ​രം. ര​ണ്ട് വി​ക്ക​റ്റു​ക​ൾ പി​ഴു​ത അ​ന്‍‌​റി​ക് നോ​ർ​ക്യ​യും അ​വ​സാ​ന ഓ​വ​റി​ൽ മി​ക​ച്ച ബൗ​ളിം​ഗ് പ്ര​ക​ട​നം കാ​ഴ്ച​വ​ച്ച മു​കേ​ഷ് കു​മാ​റും ക്യാ​പി​റ്റ​ൽ​സ് വി​ജ​യ​ത്തി​ൽ നി​ർ​ണാ​യ​ക പ​ങ്കു​വ​ഹി​ച്ചു.

ആ​റ് പ​ന്തി​ൽ 13 റ​ൺ​സെ​ന്ന വി​ജ​യ​സ​മ​വാ​ക്യം എ​ത്തി​പ്പി​ടി​ക്കാ​ൻ സ​ൺ​റൈ​സേ​ഴ്സ് ബാ​റ്റ​ർ​മാ​രെ കു​മാ​ർ അനുവദിച്ചി​ല്ല. ഒ​രു ബൗ​ണ്ട​റി പോ​ലും വി​ട്ടു​ന​ൽ​കാ​തെ നാ​യ​ക​ൻ ഡേ​വി​ഡ് വാ​ർ​ണ​റു​ടെ വി​ശ്വാ​സം കു​മാ​ർ കാ​ത്തു.


49 റ​ൺ​സ് നേ​ടി​യ മാ​യ​ങ്ക് അ​ഗ​ർ​വാ​ൾ മാ​ത്ര​മാ​ണ് സ​ൺ​റൈ​സേ​ഴ്സ് ബാ​റ്റിം​ഗ് നി​ര​യി​ൽ മി​ക​ച്ച പ്ര​ക​ട​നം പു​റ​ത്തെ​ടു​ത്ത​ത്. 19 പ​ന്തി​ൽ 31 റ​ൺ​സ് നേ​ടി​യ മാ​ർ​ക്കോ ജാ​ൻ​സെ​നും 15 പ​ന്തി​ൽ 24* റ​ൺ​സ് നേ​ടി​യ വാ​ഷിം​ഗ്ട​ൺ സു​ന്ദ​റും പൊ​രു​തി​യെ​ങ്കി​ലും വി​ജ​യം അ​ക​ന്നു​നി​ന്നു.

നേ​ര​ത്തെ, ടോ​സ് നേ​ടി ബാ​റ്റിം​ഗ് തെ​ര​ഞ്ഞെ​ടു​ത്ത ക്യാ​പി​റ്റ​ൽ​സി​ന് തു​ട​ക്കം മു​ത​ൽ പി​ഴ​ച്ചി​രു​ന്നു. 34 റ​ൺ​സ് വീ​തം സ്വ​ന്ത​മാ​ക്കി​യ മ​നീ​ഷ് പാ​ണ്ഡേ, പ​ട്ടേ​ൽ എ​ന്നി​വ​രാ​ണ് ടീ​മി​ന്‍റെ ടോ​പ് സ്കോ​റ​ർ​മാ​ർ. ഓപ്പണർ വാ​ർ​ണ​ർ​ക്ക് 21 റ​ൺ​സ് മാ​ത്ര​മാ​ണ് നേ​ടാ​ൻ സാ​ധി​ച്ച​ത്.

നാ​ലോ​വ​റി​ൽ 28 റ​ൺ​സ് മാ​ത്രം വ​ഴ​ങ്ങി മൂ​ന്ന് വി​ക്ക​റ്റ് നേ​ടി​യ സു​ന്ദ​റാ​ണ് ക്യാ​പി​റ്റ​ൽ​സി​ന്‍റെ ന​ടു​വൊ​ടി​ച്ച​ത്. നി​ശ്ചി​ത ഓ​വ​റി​ൽ 11 റ​ൺ​സ് മാ​ത്രം വി​ട്ടു​കൊ​ടു​ത്ത ഭു​വ​നേ​ശ്വ​ർ കു​മാ​ർ ര​ണ്ട് വി​ക്ക​റ്റു​ക​ൾ നേ​ടി​യി​രു​ന്നു.
Related News
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
<