വീണ്ടും നാണക്കേട്; ന്യൂയോർക്ക് വിമാനത്തിൽ മൂത്രമൊഴിച്ച യുവാവ് പിടിയിൽ
Monday, April 24, 2023 6:38 PM IST
ന്യൂഡൽഹി: അമേരിക്കയിലെ ന്യൂയോർക്കിൽ നിന്ന് ന്യൂഡൽഹിയിലേക്ക് സഞ്ചരിക്കുകയായിരുന്ന വിമാനത്തിൽ സഹയാത്രികന് മേൽ മൂത്രമൊഴിച്ച യുവാവ് പിടിയിൽ.
ഞായറാഴ്ച ഒമ്പതിന് ഡൽഹി ഇന്ദിര ഗാന്ധി രാജ്യാന്തര വിമാനത്താവളത്തിൽ ലാൻഡ് ചെയ്ത എഎ 292 വിമാനത്തിലെ യാത്രികനെ സിഐഎസ്എഫ് അറസ്റ്റ് ചെയ്ത് നീക്കി. വിമാനത്തിനുള്ളിൽ വച്ച് സഹയാത്രികനുമായി ഇയാൾ തർക്കത്തിൽ ഏർപ്പെട്ടിരുന്നു. തുടർന്നാണ് ഇയാൾ സഹയാത്രികന്റെ ശരീരത്തിൽ മൂത്രമൊഴിച്ചത്.
യാത്രികൻ മദ്യലഹരിയിലായിരുന്നുവെന്നും ഇയാളുമായി തർക്കത്തിൽ ഏർപ്പെട്ടിരുന്ന വ്യക്തിയെയും അറസ്റ്റ് ചെയ്തതായും അധികൃതർ അറിയിച്ചു.