രാജ്യത്ത് 10,112 പേർക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു
വെബ് ഡെസ്ക്
Sunday, April 23, 2023 3:16 PM IST
ന്യൂഡൽഹി: രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ 10,112 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു. കഴിഞ്ഞ ദിവസത്തേക്കാൾ കുറവ് കേസുകളാണ് റിപ്പോർട്ട് ചെയ്തത്. അതേസമയം പോസിറ്റിവിറ്റി നിരക്ക് കൂടി. 7.03 ശതമാനം ആണ് പോസിറ്റിവിറ്റി നിരക്ക്.
രാജ്യത്തെ സജീവ കേസുകളുടെ എണ്ണം 67,806 ആയി. കഴിഞ്ഞ ഒരു ദിവസത്തിനിടെ 9,833 പേർ രോഗമുക്തരായി. പുതിയ 29 മരണങ്ങളും സ്ഥിരീകരിച്ചതോടെ ആകെ മരണസംഖ്യ 5,31,329 ആയി ഉയർന്നതായും കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു.