അമൃത്പാൽ സിംഗ് പിടിയിലായതായി സൂചന
Sunday, April 23, 2023 7:34 AM IST
അമൃത്സർ: ഖലിസ്ഥാൻ അനുകൂല സംഘടനയായ വാരിസ് പഞ്ചാബ് ദേയുടെ തലവൻ അമൃത്പാൽ സിംഗ് പോലീസ് പിടിയിലായതായി സൂചന.
പഞ്ചാബിലെ മോഗയിൽ നിന്ന് സിംഗിനെ കസ്റ്റഡിയിലെടുത്തെന്നാണ് റിപ്പോർട്ടുകൾ. സിംഗ് സ്വമേധയാ കീഴടങ്ങിയതാണെന്നും ഇയാളെ ആസാമിലെ സുരക്ഷിത കേന്ദ്രത്തിലേക്ക് മാറ്റിയേക്കുമെന്നും സൂചനകളുണ്ട്.
മാർച്ച് 18-ന് ഒളിവിൽ പോയ സിംഗിനായി പോലീസ് രാജ്യമെമ്പാടും തെരച്ചിൽ നടത്തിയെങ്കിലും പിടികൂടാൻ സാധിച്ചിരുന്നില്ല.