മോഷണം; നാല് പോലീസുകാർ ഉൾപ്പടെ അഞ്ച് പേർ അറസ്റ്റിൽ
Saturday, April 22, 2023 7:19 AM IST
ന്യൂഡൽഹി: ഡല്‍ഹിയില്‍ മോഷണക്കുറ്റത്തിന് നാല് പോലീസുകാര്‍ ഉള്‍പ്പടെ അഞ്ച് പേര് അറസ്റ്റിലായി. സാഗര്‍പുര്‍ മേഖലയിലാണ് സംഭവം.
പോലീസുകാരായ വിജയ് ശര്‍മ, ദീപക് യാദവ്, മന്‍ജേഷ് റാണ, കസാന എന്നിവരും രോഹിണി നിവാസിയായ മനീഷ് റാണ എന്നയാളുമാണ് പിടിയിലായത്.
ബുധൻ, വ്യാഴം ദിവസങ്ങളിലെ രാത്രിയിൽ രജനിഷ് എന്നയാളുടെ വസതിയിലാണ് കവർച്ച നടന്നത്. നാല് പേർ തന്റെ വീട്ടിൽ കയറി ഭീഷണിപ്പെടുത്തി 10.40 ലക്ഷം രൂപയുമായി കടന്നുകളഞ്ഞതായി രജനിഷ് ആരോപിക്കുന്നു.
രജനിഷിന്റെ മൊഴിയുടെ അടിസ്ഥാനത്തിൽ പോലീസ് കവർച്ചയ്ക്ക് കേസ് രജിസ്റ്റർ ചെയ്യുകയും അന്വേഷണത്തിനിടെ നാല് ഡൽഹി പോലീസ് ഉദ്യോഗസ്ഥരെ പിടികൂടുകയും പിന്നീട് അറസ്റ്റ് ചെയ്യുകയും ചെയ്തതായി ഒരു മുതിർന്ന പോലീസ് ഉദ്യോഗസ്ഥൻ പറഞ്ഞു.
പ്രതികളുടെ പക്കൽ നിന്നും കവർച്ച ചെയ്ത വസ്തുക്കളും കുറ്റകൃത്യം നടത്തുമ്പോൾ ഉപയോഗിച്ച രണ്ട് കാറുകളും കണ്ടെടുത്തു. കൂടുതൽ അന്വേഷണം നടന്നുവരികയാണെന്ന് പോലീസ് പറഞ്ഞു.