തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന ച​രി​ത്ര​ത്തി​ൽ ആ​ദ്യ​മാ​യി, വി​ര​മി​ക്കു​ന്ന ഹൈ​ക്കോ​ട​തി ചീ​ഫ് ജ​സ്റ്റീ​സി​ന് സ​ർ​ക്കാ​ർ വ​ക ‌ഔ​ദ്യോ​ഗി​ക യാ​ത്ര​യ​യ​പ്പ് ന​ൽ​കി. ഈ ​മാ​സം 23-ന് ​സ​ർ​വീ​സി​ൽ നി​ന്നും വി​ര​മി​ക്കു​ന്ന ഹൈ​ക്കോ​ട​തി ചീ​ഫ് ജ​സ്റ്റീ​സ് എ​സ്. മ​ണി​കു​മാ​റി​ന് മു​ഖ്യ​മ​ന്ത്രി​യും മ​ന്ത്രി​മാ​രും ഉ​ദ്യോ​ഗ​സ്ഥ​രും ചേ​ർ​ന്നാ​ണ് യാ​ത്ര​യ​യ​പ്പ് ന​ൽ​കി​യ​ത്.

ചീ​ഫ് ജ​സ്റ്റീ​സു​മാ​ർ വി​ര​മി​ക്കു​മ്പോ​ൾ ഹൈ​ക്കോ​ട​തി​യു​ടെ ഫു​ൾ കോ​ർ​ട്ട് യാ​ത്ര​യ​യ​പ്പും അ​ഭി​ഭാ​ഷ​ക​രു​ടെ നേ​തൃ​ത്വ​ത്തി​ലു​ള്ള ച​ട​ങ്ങു​ക​ളും ന​ട​ത്താ​റു​ണ്ടെ​ങ്കി​ലും സ​ർ​ക്കാ​ർ വ​ക പ​രി​പാ​ടി​ക​ൾ ഉ​ണ്ടാ​കാ​റി​ല്ല.

ന​ഗ​ര​ത്തി​ലെ സ്വ​കാ​ര്യ ഹോ​ട്ട​ലി​ൽ ന​ട​ന്ന ച​ട​ങ്ങി​ൽ മ​ന്ത്രി​മാ​രാ​യ പി. ​രാ​ജീ​വ്, കെ.​എ​ൻ. ബാ​ല​ഗോ​പാ​ൽ, കെ. ​രാ​ജ​ൻ, പി.​എ. മു​ഹ​മ്മ​ദ് റി​യാ​സ്, ചീ​ഫ് സെ​ക്ര​ട്ട​റി വി.​പി. ജോ​യ്, ആ​ഭ്യ​ന്ത​ര സെ​ക്ര​ട്ട​റി കെ .​വേ​ണു, നി​യ​മ​സെ​ക്ര​ട്ട​റി ഹ​രി നാ​യ​ർ തു​ട​ങ്ങി​യ​വ​രും പ​ങ്കെ​ടു​ത്തു.