കൊക്കെയ്ൻ സാഗരം! കടലിൽ ഒഴുക്കിയ വൻ ലഹരിമരുന്ന് ശേഖരം പിടികൂടി
Monday, April 17, 2023 10:56 PM IST
റോം: ഇറ്റലിയിലെ കടലിൽ കൂടി ഒഴുകി നടന്ന രണ്ട് ടൺ കൊക്കെയ്ൻ പിടികൂടി. കിഴക്കൻ സിസിലിക്ക് പുറത്തുള്ള കടലിൽ 400 മില്യൺ യൂറോ (440 മില്യൺ ഡോളർ) വിലമതിക്കുന്ന കൊക്കെയ്ൻ നികുതി, കസ്റ്റംസ് വിഭാഗമാണ് പിടികൂടിയത്.
70 ഓളം വാട്ടർപ്രൂഫ് പാക്കേജുകളിലായാണ് മയക്കുമരുന്ന് സൂക്ഷിച്ചിരുന്നത്. മത്സ്യബന്ധന വലയിൽ കെട്ടിയിട്ട പാക്കേജുകളിൽ സിഗ്നൽ ഘടിപ്പിച്ചിരുന്നു. സംഭവത്തിന് പിന്നിൽ ആരെന്ന് വ്യക്തമല്ല.
ഇറ്റലിയിൽ ഇതുവരെ പിടികൂടിയതിൽ ഏറ്റവും വലിയ മയക്കുമരുന്ന് വേട്ടയാണിത്.