വന്ദേ ഭാരത് ട്രെയിൻ സ്വീകരണത്തിനിടെ അപ്പം വിതരണം ചെയ്ത് ബിജെപി
Monday, April 17, 2023 7:35 PM IST
കണ്ണൂർ: വന്ദേ ഭാരത് ട്രെയിനിന് കണ്ണൂരിൽ നൽകിയ സ്വീകരണത്തിനിടെ അപ്പം വിതരണം ചെയ്ത് ബിജെപി.
വന്ദേ ഭാരതിൽ കൊണ്ടുപോയാൽ കുടുംബശ്രീക്കാർ വിൽക്കുന്ന അപ്പം കേടാകുമെന്നും ഇതിന് കെ-റെയിൽ ആണ് നല്ലതെന്നുമുള്ള സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന്റെ പരാമർശത്തെ പരിഹസിച്ചാണ് ഈ നടപടി.
അപ്പത്തിന്റെ പേര് "കോയിന്ദൻ' അപ്പം എന്നാണെന്ന് പറഞ്ഞുകൊണ്ടായിരുന്നു വിതരണം.