അ​ഹ​മ്മ​ദാ​ബാ​ദ്: അ​പ​കീ​ർ​ത്തി​ക്കേ​സി​ൽ വി​ചാ​ര​ണ കോ​ട​തി വി​ധി​ക്കെ​തി​രെ രാ​ഹു​ൽ ഗാ​ന്ധി ന​ൽ​കി​യ അ​പ്പീ​ൽ ഹ​ർ​ജി​യി​ൽ ഇ​ന്ന് വി​ശ​ദ​മാ​യി വാ​ദം കേ​ട്ടെ​ങ്കി​ലും കോ​ട​തി വി​ധി പു​റ​പ്പെ​ടു​വി​ച്ചി​ല്ല. കു​റ്റ​ക്കാ​ര​ൻ എ​ന്ന വി​ധി​ക്കെ​തി​രാ​യ അ​പ്പീ​ലി​ൽ ഏ​പ്രി​ൽ 20ന് ​ഇ​ട​ക്കാ​ല ഉ​ത്ത​ര​വ് പ​റ​യാ​മെ​ന്ന് കോ​ട​തി വ്യ​ക്ത​മാ​ക്കി. അ​പ്പീ​ൽ ഹ​ർ​ജി​യി​ൽ വാ​ദം പൂ​ർ​ത്തി​യാ​യി.

മോ​ദി പ​രാ​മ​ര്‍​ശ​ത്തി​ന്‍റെ പേ​രി​ല്‍ മ​ജി​സ്‌​ട്രേ​റ്റ് കോ​ട​തി വി​ധി​ച്ച ര​ണ്ടു​വ​ര്‍​ഷം ത​ട​വ് ശി​ക്ഷ​യ്ക്ക് സെ​ഷ​ന്‍ കോ​ട​തി സ്റ്റേ ​അ​നു​വ​ദി​ച്ചി​രു​ന്നു. എ​ന്നാ​ൽ കു​റ്റ​ക്കാ​ര​നെ​ന്ന വി​ധി​ക്ക് സ്റ്റേ ​ല​ഭി​ച്ചാ​ലെ ന​ഷ്ട​മാ​യ എം​പി സ്ഥാ​നം രാ​ഹു​ലി​ന് തി​രി​കെ ല​ഭി​ക്കൂ​ക​യു​ള്ളു.

ര​ണ്ട് അ​പ്പീ​ൽ ഹ​ർ​ജി​ക​ളാ​ണ് കേ​സി​ൽ രാ​ഹു​ൽ ഗാ​ന്ധി ന​ൽ​കി​യ​ത്. ശി​ക്ഷാ​വി​ധി​ക്കെ​തി​രെ​യും ശി​ക്ഷ ന​ട​പ്പാ​ക്കു​ന്ന​തി​നെ​തി​രെ​യു​മാ​ണ് അ​പ്പീ​ൽ ഹ​ർ​ജി​ക​ൾ. 2019 ലോ​ക്‌​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​നി​ടെ ക​ര്‍​ണാ​ട​ക​യി​ല്‍​വ​ച്ച് "എ​ല്ലാ ക​ള്ള​ന്മാ​രു​ടെ​യും പേ​രി​ല്‍ എ​ങ്ങ​നെ​യാ​ണ് മോ​ദി എ​ന്ന് വ​രു​ന്ന​ത്' എ​ന്ന രാ​ഹു​ല്‍ ഗാ​ന്ധി​യു​ടെ പ​രാ​മ​ര്‍​ശ​മാ​ണ് കേ​സി​നാ​ധാ​രം.