കുതിച്ചുയർന്ന് കോവിഡ് കേസുകൾ; പ്രതിദിന രോഗബാധിതരുടെ എണ്ണം പതിനായിരം കടന്നു
വെബ് ഡെസ്ക്
Thursday, April 13, 2023 12:46 PM IST
ന്യൂഡൽഹി: രാജ്യത്ത് കോവിഡ് കേസുകൾ കുതിച്ചുയരുന്നു. പ്രതിദിന കേസുകൾ വീണ്ടും 10,000 കടന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ 10,158 പേർക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. കഴിഞ്ഞ എട്ട് മാസത്തിനിടയിലെ ഏറ്റവും ഉയർന്ന കണക്കാണിത്.
പ്രതിദിന പോസിറ്റിവിറ്റി നിരക്ക് 4.42 ശതമാനം ആയി ഉയർന്നു. രാജ്യത്തെ സജീവ കോവിഡ് കേസുകളുടെ എണ്ണം 44,998 ആയി ഉയർന്നതായി കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു.
അടുത്ത രണ്ടാഴ്ചത്തേക്ക് രാജ്യത്ത് കോവിഡ് കേസുകൾ വർധിക്കുമെന്നാണ് ആരോഗ്യവകുപ്പ് നൽകുന്ന സൂചന. ഒമിക്രോണിന്‍റെ ഉപ വകഭേദമായ എക്സ്ബിബി.1.16 ആണ് നിലവിൽ കോവിഡ് കേസുകളുടെ വർധവിന് കാരണമാകുന്നത്.