പാലാരിവട്ടം പാലം അഴിമതി; ഇഡി അന്വേഷണ സ്റ്റേ ഹൈക്കോടതി നീക്കി
Wednesday, April 12, 2023 5:22 PM IST
കൊച്ചി: പാലാരിവട്ടം പാലം അഴിമതിയുമായി ബന്ധപ്പെട്ട് കള്ളപ്പണം വെളുപ്പിച്ചെന്ന കേസിൽ മുൻ മന്ത്രിയും മുസ്ലിം ലീഗ് നേതാവുമായ വി.കെ. ഇബ്രാഹിംകുഞ്ഞിന് തിരിച്ചടി. അന്വേഷണം സ്റ്റേ ചെയ്തിരുന്ന ഉത്തരവ് ഹൈക്കോടതി ഡിവിഷൻ ബെഞ്ച് റദ്ദാക്കി.
കേസിൽ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന് അന്വേഷണവുമായി മുന്നോട്ടുപോകാമെന്ന് ജസ്റ്റീസുമാരായ മുഹമ്മദ് മുഷ്താഖ്, ശോഭ അന്നമ്മ ഈപ്പൻ എന്നിവരുൾപ്പെട്ട ബെഞ്ച് വിധിച്ചു.
ഇഡി അന്വേഷണം ചോദ്യം ചെയ്ത് ഇബ്രാഹിംകുഞ്ഞാണ് അന്വേഷണത്തിന് സ്റ്റേ വാങ്ങിയിരുന്നത്.