മുഖ്യമന്ത്രിക്കെതിരായ കേസ്; ആര്.എസ്.ശശികുമാറിനെതിരെ ലോകായുക്തയില്‍ പരാതി
Wednesday, April 12, 2023 3:23 PM IST
തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലെ പണം വകമാറ്റി ചെലവഴിച്ചെന്ന കേസിലെ പരാതിക്കാരനെതിരെ ലോകായുക്തയില്‍ പരാതി. ചാനല്‍ചര്‍ച്ചകളില്‍ ലോകായുക്തയെ അപമാനിച്ച് സംസാരിച്ചതില്‍ കേസെടുക്കണമെന്നാവശ്യപ്പെട്ടാണ് പരാതി.
പൊതുപ്രവര്‍ത്തകനായ എ.എച്ച്.ഹഫീസാണ് പരാതി നല്‍കിയത്. കേസിലെ പരാതിക്കാരനായ ആര്‍എസ്.ശശികുമാര്‍ ഉള്‍പ്പെടെ മൂന്ന് പേര്‍ക്കെതിരെ കേസെടുക്കണമെന്നാവശ്യപ്പെട്ടാണ് പരാതി.