കണ്ണൂരില്‍ യുവാവിനെ കാട്ടാന കുത്തിക്കൊന്നു
Wednesday, April 12, 2023 11:15 AM IST
കണ്ണൂര്‍: കണ്ണൂര്‍ ചെറുപുഴയില്‍ കാട്ടാന ആക്രമണത്തില്‍ യുവാവ് മരിച്ചു. രാജഗിരി വാഴക്കുണ്ടം സ്വദേശി എബിന് സെബാസ്റ്റ്യന്‍(21) ആണ് മരിച്ചത്.
ഇന്ന് പുലര്‍ച്ചെയാണ് ആനയുടെ കുത്തേറ്റ് ഗുരുതരമായി പരിക്കേറ്റ നിലയില്‍ യുവാവിനെ ചെറുപുഴയിലെ തോട്ടത്തില്‍ കണ്ടെത്തിയത്. തുടര്‍ന്ന് ഇയാളെ സമീപത്തെ ആശുപത്രിയിലെത്തിച്ചു.
ഇവിടെനിന്ന് പരിയാരം മെഡിക്കല്‍ കോളജിലേക്ക് കൊണ്ടുപോകുന്നതിനിടെയായിരുന്നു മരണം.