കൊലക്കേസ് പ്രതിയെ ട്രക്കിടിപ്പിച്ച് കൊലപ്പെടുത്തിയ ഡ്രൈവർ പിടിയിൽ
Monday, April 10, 2023 10:25 PM IST
തിരുവനന്തപുരം: പെരുങ്കടവിളയില്‍ കൊലക്കേസ് പ്രതി വാഹനാപകടത്തില്‍ മരിച്ച സംഭവത്തിൽ ട്രക്ക് ഡ്രൈവർ അറസ്റ്റിൽ. സംഭവശേഷം ഒളിവില്‍പ്പോയ ട്രക്ക് ഡ്രൈവര്‍ ശരത്ത് കോടതിയില്‍
കീഴടങ്ങുകയായിരുന്നു.
മാരായമുട്ടം ജോസ് വധക്കേസ് പ്രതി തോട്ടാവാരം സ്വദേശി രഞ്ജിത്ത് ഞായറാഴ്ച രാവിലെ പതിനൊന്നോടെയാണ് ബൈക്കില്‍ ട്രക്കിടിച്ച് മരിച്ചത്. തെള്ളുകുഴി മേഖലയിൽ നടന്ന ഈ അപകടം ആസൂത്രിതമാണെന്ന് പോലീസ് കണ്ടെത്തിയിരുന്നു.
അപകടം നടന്നയുടന്‍ ഓടി രക്ഷപ്പെട്ട ഡ്രൈവര്‍ക്കായി പോലീസ് തെരച്ചിൽ നടത്തിവരികയായിരുന്നു. വടകര ജോസ് എന്നയാളെ മാരായമുട്ടം ബിവറേജസ് ഔട്ട്ലെറ്റിനു മുന്നിലിട്ട് വെട്ടിക്കൊന്ന കേസിലെ പ്രതിയായിരുന്നു രഞ്ജിത്ത്.