ബാലന്റെ ചുണ്ടിൽ ചുംബിച്ച സംഭവം; മാപ്പ് പറഞ്ഞ് ലാമ
Monday, April 10, 2023 7:48 PM IST
ന്യൂഡൽഹി: അനുഗ്രഹത്തിനായി തന്റെ അരികിലെത്തിയ ബാലന്റെ ചുണ്ടിൽ ചുംബിക്കുകയും നാവിൽ നക്കാൻ ആവശ്യപ്പെടുകയും ചെയ്ത സംഭവത്തിൽ ക്ഷമാപണം നടത്തി ടിബറ്റൻ ആത്മീയ നേതാവ് ദലൈ ലാമ.
സംഭവത്തിൽ ഖേദിക്കുന്നതായും തന്റെ വാക്കുകൾ കൊണ്ടുണ്ടായ വേദനയ്ക്ക് ലോകമെമ്പാടുമുള്ള സഹോദരങ്ങളോട് ക്ഷമ ചോദിക്കുന്നതായും ഔദ്യോഗിക പ്രസ്താവനയിൽ ലാമ അറിയിച്ചു.
കണ്ടുമുട്ടുന്നവരോട് നിഷ്കളങ്കവും തമാശയോടെയുമുള്ള സമീപനമാണ് പലപ്പോഴും നടത്താറുള്ളതെന്നും ഇതും അത്തരത്തിലുള്ളത് ആയിരുന്നുവെന്നും ലാമ പ്രസ്താവനയിൽ പറയുന്നു.
അനുഗ്രഹത്തിനായി അരികിലെത്തിയ ബാലനോട് ചുംബനം ആവശ്യപ്പെടുന്ന ലാമയുടെ ദൃശ്യങ്ങൾ വൈറലായിരുന്നു. ഇതിന് പിന്നാലെയാണ് ഖേദപ്രകടനവുമായി അദ്ദേഹം രംഗത്തെത്തിയത്.