ക്വാറം തികഞ്ഞില്ല; കൊച്ചി കോര്‍പ്പറേഷനില്‍ യുഡിഎഫ് അവിശ്വാസപ്രമേയം പരാജയപ്പെട്ടു
Monday, April 10, 2023 7:48 PM IST
കൊച്ചി: കോര്പ്പറേഷന് മേയര്‍ എം. അനില്‍കുമാറിനെതിരേ യുഡിഎഫ് കൊണ്ടുവന്ന അവിശ്വാസപ്രമേയം പരാജയപ്പെട്ടു. ക്വാറം തികയാത്തതിനാല്‍ ആണ് പരാജയപ്പെട്ടത്.
അവിശ്വാസം പരിഗണിക്കാന്‍ 37 അംഗങ്ങളുടെ പിന്തുണയാണ് വേണ്ടിയിരുന്നത്. ഇടതുമുന്നണി അംഗങ്ങള്‍ പങ്കെടുക്കാത്തതിനാല്‍ ക്വാറം തികയ്ക്കാനായില്ല. അഞ്ച് ബിജെപി അംഗങ്ങളും ഹാജരായില്ല.
74 അംഗ കൗണ്‍സിലില്‍ 28 യുഡിഎഫ് കൗണ്‍സിലര്‍മാര്‍ മാത്രമാണ് പങ്കെടുത്തത്. യുഡിഎഫിന്റെ നാല് പേര് എത്തിയിരുന്നില്ല. ഇതോടെ അവിശ്വാസ പ്രമേയം ചര്‍ച്ചയ്ക്ക് എടുക്കാന്‍ കഴിയില്ലെന്ന് കളക്ടര്‍ അറിയിക്കുകയായിരുന്നു.