സ്വർണ വില കുറഞ്ഞു
Monday, April 10, 2023 1:28 PM IST
കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണ വില ഇന്ന് കുറഞ്ഞു. ഗ്രാമിന് 40 രൂപയും പവന് 320 രൂപയുമാണ് കുറഞ്ഞത്. ഇതോടെ ഗ്രാമിന് 5,540 രൂപയും പവന് 44,320 രൂപയുമായി.
ഏപ്രിൽ അഞ്ചിന് പവന് 45,000 എന്ന റിക്കാർഡ് നിരക്കിൽ എത്തിയ ശേഷം ഇത് മൂന്നാം തവണയാണ് വില കുറയുന്നത്. വ്യാഴാഴ്ച പവന് 280 രൂപയും വെള്ളിയാഴ്ച പവന് 80 രൂപയും കുറഞ്ഞിരുന്നു.