കരാർ ലംഘനം; ചൈനീസ് പെട്രോളിയം കമ്പനിക്ക് 24.8 ഡോളർ പിഴയിട്ട് പാക് കോടതി
Monday, April 10, 2023 4:02 AM IST
ഇസ്ലാമാബാദ്: പ്രാദേശിക കമ്പനിയുമായുള്ള കരാർ ലംഘിച്ചുവെന്നാരോപിച്ച് ചൈനീസ് പെട്രോളിയം കമ്പനിക്ക് 24.8കോടി ഡോളർ പിഴ ചുമത്തി പാക്കിസ്ഥാൻ സിവിൽ കോടതി.
പെട്രോളിയം എക്സ്പ്ലോറേഷൻ (പ്രൈവറ്റ്) ലിമിറ്റഡുമായി ഒപ്പുവച്ച കരാർ ലംഘിച്ചുവെന്നാരോപിച്ചാണ് ചൈന നാഷണൽ പെട്രോളിയം കോർപറേഷന് എതിരെ പിഴ ചുമത്തിയതെന്ന് ഡോൺ പത്രം റിപ്പോർട്ട് ചെയ്തു. സിവിൽ ജഡ്ജി സയ്യിദ് മുഹമ്മദ് സാഹിദ് ടെർമിസി ആണ് വിധി പുറപ്പെടുവിച്ചത്.
2001ലാണ് റിഗുകളുടെയും ഡ്രില്ലിംഗിന്റെയും മേഖലകളിലെ പര്യവേക്ഷണ-നിർമാണ കമ്പനികളുടെ സേവന ദാതാവായി ചൈനീസ് കമ്പനി പാക്കിസ്ഥാനിലെത്തിയത്.