തിരുവനന്തപുരം: ഈസ്റ്റർ ദിനത്തിൽ വിവിധ ക്രൈസ്തവ മതമേലധ്യക്ഷന്‍മാരെ ബിജെപി നേതാക്കൾ സന്ദര്‍ശിച്ചതിനെതിരേ പ്രതിപക്ഷ നേതാവ് വി.ഡി. സതീശനും കെപിസിസി അധ്യക്ഷൻ കെ. സുധാകരനും രംഗത്ത്.

സംസ്ഥാനത്തെ ബിഷപ്പ് ഹൗസുകള്‍ കയറിയിറങ്ങി കേരളത്തിലെ ബിജെപി നേതാക്കാള്‍ ഈസ്റ്റര്‍ ആശംസകള്‍ നേരുന്നത് ഇരട്ടത്താപ്പും പരിഹാസ്യവുമാണെന്ന് സതീശന്‍ കുറ്റപ്പെടുത്തി.

ക്രിസ്ത്യാനികളെ എവിടെ കണ്ടാലും തല്ലണം എന്നാണ് കര്‍ണാടക മന്ത്രിസഭയിലെ പ്രമുഖനായി ബിജെപി നേതാവ് പറഞ്ഞതെന്ന് കെ. സുധാകരനും വ്യക്തമാക്കി.

വെളുത്ത ചിരിയുമായി ബിജെപി നേതാക്കള്‍ നിങ്ങളെ സമീപിക്കുന്നുണ്ടെങ്കില്‍ അത് ചെകുത്താന്‍റെ ചിരിയാണെന്ന് ഇനിയെങ്കിലും തിരിച്ചറിയണമെന്നും സുധാകരന്‍ കൂട്ടിചേര്‍ത്തു.