കൊച്ചിയിൽ എടിഎം കൗണ്ടർ തകർക്കാൻ ശ്രമം; യുവാവ് പിടിയിൽ
Saturday, April 8, 2023 6:11 PM IST
കൊച്ചി: പനമ്പിള്ളി നഗറില്‍ എടിഎം യന്ത്രം തകർത്ത് മോഷണത്തിന് മുതിർന്ന യുവാവിനെ പോലീസ് കസ്റ്റഡിയിലെടുത്തു. ജാർഖണ്ഡ് സ്വദേശിയായ ജാദു ആണ് പിടിയിലായത്.
ഇന്ന് ഉച്ചയോടെയാണ് സംഭവം നടന്നത്. പ്രദേശത്തെ എസ്ബിഐ എടിഎം യന്ത്രത്തിന്റെ ഒരു ഭാഗം ആയുധം ഉപയോഗിച്ച് കുത്തിപ്പൊളിക്കാൻ ഇയാൾ ശ്രമിച്ചു. യുവാവ് എടിഎം തകര്‍ക്കാന്‍ ശ്രമിക്കുന്നത് കണ്ട് സ്ഥലത്തുണ്ടായിരുന്ന ഹോം ഗാര്‍ഡ് ഇയാളെ തടയാൻ ശ്രമിച്ചു.
ഇതിനിടെ കൈവശമുണ്ടായിരുന്ന വടി ഉപയോഗിച്ച് ഇയാൾ ഹോം ഗാര്‍ഡിനെ ആക്രമിക്കുകയായിരുന്നു. സംഭവമറിഞ്ഞ് സ്ഥലത്തെത്തിയ പോലീസ് യുവാവിനെ കസ്റ്റഡിയിലെടുത്ത് അന്വേഷണം ആരംഭിച്ചു.