ന്യൂ​ഡ​ൽ​ഹി: രാ​ജ്യാ​ന്ത​ര ഫു​ട്ബോ​ൾ സം​ഘ​ട​ന​യാ​യ ഫി​ഫ​യു​ടെ ലോ​ക റാ​ങ്കിം​ഗി​ൽ ഇ​ന്ത്യ​ൻ പു​രു​ഷ ടീ​മി​നു മു​ന്നേ​റ്റം. അ​ഞ്ച് പ​ടി​ക​ൾ മു​ന്നോ​ട്ടു ക​യ​റി​യ പു​രു​ഷ ടീം 101-ാം ​സ്ഥാ​ന​ത്തെ​ത്തി. ഇ​ന്ത്യ​ക്ക് 1200.66 പോ​യി​ന്‍റാ​ണു​ള്ള​ത്.

പു​തി​യ റാ​ങ്കിം​ഗി​ൽ ബ്ര​സീ​ലി​നെ പി​ന്ത​ള്ളി അ​ർ​ജ​ന്‍റീ​ന ഒ​ന്നാം സ്ഥാ​ന​ത്തെ​ത്തി. രാ​ജ്യാ​ന്ത​ര സൗ​ഹൃ​ദ മ​ത്സ​ര​ങ്ങ​ളി​ൽ പാ​ന​മ, കു​റ​കാ​വൊ ടീ​മു​ക​ൾ​ക്കെ​തി​രേ ജ​യം നേ​ടി​യ​തോ​ടെ​യാ​ണ് അ​ർ​ജ​ന്‍റീ​ന 1840.93 പോ​യി​ന്‍റു​മാ​യി ഒ​ന്നാം സ്ഥാ​ന​ത്തെ​ത്തി​യ​ത്.

1838.45 പോ​യി​ന്‍റു​ള്ള ഫ്രാ​ൻ​സാ​ണു ര​ണ്ടാം സ്ഥാ​ന​ത്ത്. ബ്ര​സീ​ൽ (1834.21) മൂ​ന്നാം സ്ഥാ​ന​ത്തേ​ക്കു പ​തി​ച്ചു.