ഫിഫ റാങ്കിംഗ്: ഇന്ത്യക്ക് മുന്നേറ്റം, അഞ്ച് സ്ഥാനങ്ങൾ കയറി
Friday, April 7, 2023 5:55 AM IST
ന്യൂഡൽഹി: രാജ്യാന്തര ഫുട്ബോൾ സംഘടനയായ ഫിഫയുടെ ലോക റാങ്കിംഗിൽ ഇന്ത്യൻ പുരുഷ ടീമിനു മുന്നേറ്റം. അഞ്ച് പടികൾ മുന്നോട്ടു കയറിയ പുരുഷ ടീം 101-ാം സ്ഥാനത്തെത്തി. ഇന്ത്യക്ക് 1200.66 പോയിന്റാണുള്ളത്.
പുതിയ റാങ്കിംഗിൽ ബ്രസീലിനെ പിന്തള്ളി അർജന്റീന ഒന്നാം സ്ഥാനത്തെത്തി. രാജ്യാന്തര സൗഹൃദ മത്സരങ്ങളിൽ പാനമ, കുറകാവൊ ടീമുകൾക്കെതിരേ ജയം നേടിയതോടെയാണ് അർജന്റീന 1840.93 പോയിന്റുമായി ഒന്നാം സ്ഥാനത്തെത്തിയത്.
1838.45 പോയിന്റുള്ള ഫ്രാൻസാണു രണ്ടാം സ്ഥാനത്ത്. ബ്രസീൽ (1834.21) മൂന്നാം സ്ഥാനത്തേക്കു പതിച്ചു.