കാറിന്റെ ബോണറ്റിനുള്ളിൽ രാജവെമ്പാല; അതിസാഹസികമായി പിടികൂടി
Friday, April 7, 2023 4:43 AM IST
തിരുവനന്തപുരം: കോട്ടൂരില്‍ കാറിന്റെ ബോണറ്റില്‍ കയറിയ രാജവെമ്പാലയെ അതിസാഹസികമായി പിടികൂടി. കോട്ടൂര്‍ കാവടിമൂല സ്വദേശി അബ്ദുള്‍ വഹാബിന്റെ വീട്ടില്‍ നിര്‍ത്തിയിട്ടിരുന്ന കാറിലാണ് രാജവെമ്പാല കയറിയത്.
ബോണറ്റിനുള്ളില്‍ കണ്ട വീട്ടുകാര്‍ ഉടന്‍ പരുത്തിപ്പള്ളി ഫോറസ്റ്റ് റെയിഞ്ച് ഓഫീസില്‍ വിവരമറിയിക്കുകയായിരുന്നു. തുടര്‍ന്ന് പാമ്പു പിടിത്തക്കാരന് രതീഷ് എത്തി രാജവെമ്പാലയെ പിടികൂടി. അഞ്ച് വയസ് പ്രായമുള്ള പെണ് രാജവെമ്പാലയാണ് പിടിയിലായതെന്ന് രതീഷ് പറഞ്ഞു.