ഉവൈസിയുടെ പാർട്ടി 25 സീറ്റുകളിൽ മത്സരിക്കും; ജെഡി-എസുമായി സഖ്യത്തിനു നീക്കം
Wednesday, April 5, 2023 2:36 AM IST
ബംഗളൂരു: അസാദുദ്ദീൻ ഉവൈസി നേതൃത്വം നല്കുന്ന എഐഎംഐഎം കർണാടകയിൽ 25 മണ്ഡലങ്ങളിൽ മത്സരിക്കും. ജെഡി-എസുമായി സഖ്യത്തിനു പാർട്ടി നീക്കമാരംഭിച്ചുവെന്നു സംസ്ഥാന അധ്യക്ഷൻ ഉസ്മാൻ ഗനി പറഞ്ഞു.
മൂന്നു സ്ഥാനാർഥികളെ എഐഎംഐഎം പ്രഖ്യാപിച്ചുകഴിഞ്ഞു. 2018ൽ ജെഡി-എസിനു പിന്തുണ നല്കിയ എഐഎംഐഎം ഒറ്റ സീറ്റിലും മത്സരിച്ചില്ല.