ടോ​പ്പി​ൽ ടൈ​റ്റ​ൻ​സ്
ടോ​പ്പി​ൽ ടൈ​റ്റ​ൻ​സ്
Tuesday, April 4, 2023 11:43 PM IST
ന്യൂ​ഡ​ൽ​ഹി: പ​രി​ക്കു​ക​ൾ വ​ക​വ​യ്ക്കാ​തെ, ആ​വേ​ശം പ​ക​രാ​നാ​യി ഊ​ന്നു​വ​ടി​യു​മാ​യി പ​വി​ലി​യ​നി​ലേ​ക്ക് എ​ത്തി​യ ഋ​ഷ​ഭ് പ​ന്തി​നെ നി​രാ​ശ​നാ​ക്കി ഡ​ൽ​ഹി ക്യാ​പി​റ്റ​ൽ​സ് വീ​ണ്ടും വീ​ണു. ക്യാ​പി​റ്റ​ൽ​സി​നെ​തി​രെ ആ​റ് വി​ക്ക​റ്റി​ന്‍റെ വി​ജ​യം നേ​ടി​യ ഗു​ജ​റാ​ത്ത് ടൈ​റ്റ​ന്‍​സ് പോ​യി​ന്‍റ് പ​ട്ടി​ക​യി​ൽ ഒ​ന്നാ​മ​തെ​ത്തി.

ക്യാ​പി​റ്റ​ൽ​സ് ഉ​യ​ർ​ത്തി​യ 163 റ​ൺ​സി​ന്‍റെ വി​ജ​യ​ല​ക്ഷ്യം പി​ന്തു​ട​ർ​ന്ന ടൈ​റ്റ​ൻ​സ് 11 പ​ന്ത് ബാ​ക്കി നി​ൽ​ക്കെ വി​ജ​യം ക​ണ്ടു. ആ​ദ്യ മ​ത്സ​ര​ത്തി​ലെ ഇം​പാ​ക്ട് പ്ലെ​യ​ർ സ്ഥാ​ന​ത്ത് നി​ന്ന് മാ​റ്റം കി​ട്ടി സ്റ്റാ​ർ​ട്ടിം​ഗ് ഇ​ല​വ​നി​ൽ എ​ത്തി​യ സാ​യ് സു​ദ​ർ​ശ​ന്‍റെ(62*) പ്ര​ക​ട​ന​മാ​ണ് ടൈ​റ്റ​ന്‍​സി​ന് ലീ​ഗി​ലെ തു​ട​ർ​ച്ച​യാ​യ ര​ണ്ടാം ജ​യം ന​ൽ​കി​യ​ത്.

സ്കോ​ർ:
ഡ​ൽ​ഹി ക്യാ​പി​റ്റ​ൽ​സ് 162/8(20)
ഗു​ജ​റാ​ത്ത് ടൈ​റ്റ​ൻ​സ് 163/4(18.1)


റ​ൺ​ചേ​സി​നാ​യി എ​ത്തി​യ ടൈ​റ്റ​ൻ​സി​ന്‍റെ ഓ​പ്പ​ണ​ർ​മാ​രാ​യ വൃ​ദ്ധി​മാ​ൻ സാ​ഹ, ശു​ഭ്മാ​ൻ ഗി​ൽ എ​ന്നി​വ​ർ ര​ണ്ട് പേ​രും വ്യ​ക്തി​ഗ​ത സ്കോ​ർ 14-ൽ ​എ​ത്തി​യ​പ്പോ​ഴേ​ക്കും വീ​ണു. ഇം​പാ​ക്ട് പ്ലെ​യ​റാ​യി എ​ത്തി​യ വി​ജ​യ് ശ​ങ്ക​ർ 29 റ​ൺ​സെ​ടു​ത്ത് മ​ട​ങ്ങി.


ഇ​തി​നി​ടെ 48 പ​ന്തി​ൽ നാ​ല് ഫോ​റു​ക​ളും ര​ണ്ട് സി​ക്സു​ക​ളും പാ​യി​ച്ച ഇ​ന്നിം​ഗ്സി​ലൂ​ടെ സു​ദ​ർ​ശ​ൻ വി​ജ​യ​ശി​ൽ​പി​യാ​യി. ഡേ​വി​ഡ് മി​ല്ല​ർ(31*) മി​ക​ച്ച പി​ന്തു​ണ ന​ൽ​കി. ക്യാപിറ്റൽസി​നാ​യി ആ​ന്‍‌​റി​ക് നോ​ർ​ക്കെ ര​ണ്ടും മി​ച്ച​ൽ മാ​ർ​ഷ്, ഖ​ലീ​ൽ അ​ഹ്മ​ദ് എ​ന്നി​വ​ർ ഓ​രോ വി​ക്ക​റ്റ് വീ​ത​വും നേ​ടി.

നേ​ര​ത്തെ, ടോ​സ് നേ​ടി ബാ​റ്റിം​ഗി​നി​റ​ങ്ങി​യ ക്യാ​പി​റ്റ​ൽ​സി​നാ​യി ഡേ​വി​ഡ് വാ​ർ​ണ​ർ(30), സ​ർ​ഫ്രാ​സ് ഖാ​ൻ(30), അ​ക്സ​ർ പ​ട്ടേ​ൽ(36) എ​ന്നി​വ​ർ മാ​ത്ര​മാ​ണ് ഭേ​ദ​പ്പെ​ട്ട പ്ര​ക​ട​നം കാ​ഴ്ച​വ​ച്ച​ത്.

മൂ​ന്ന് വി​ക്ക​റ്റ് വീ​തം നേ​ടി​യ റാ​ഷി​ദ് ഖാ​ൻ, മു​ഹ​മ്മ​ദ് ഷ​മി എ​ന്നി​വ​രാ​ണ് ടൈ​റ്റ​ൻ​സി​ന്‍റെ ന​ടു​വൊ​ടി​ച്ച​ത്. അ​ൽ​സാ​രി ജോ​സ​ഫ് അ​ടു​ത്ത​ടു​ത്ത ര​ണ്ട് പ​ന്തു​ക​ളി​ൽ വി​ക്ക​റ്റ് നേ​ടി ഹാ​ട്രി​ക്കി​ന് തൊ​ട്ട​ടു​ത്ത് എ​ത്തി​യി​രു​ന്നു.
Related News
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
<