ഭാരതപ്പുഴയിൽ കാണാതായ യുവാവിന്റെ മൃതദേഹം കണ്ടെത്തി
Monday, April 3, 2023 6:55 PM IST
പട്ടാമ്പി: ഭാരതപുഴയിൽ കുളിക്കാനിറങ്ങി അപകടത്തിൽപെട്ട യുവാവിന്റെ മൃതദേഹം കണ്ടെത്തി. വല്ലപ്പുഴ ചൂരക്കോട് ചേരിക്കല്ല് പാലപ്പറ്റ വീട്ടിൽ സജിത്താണ് (34) മരിച്ചത്.
ഇന്ന് ഉച്ചയ്ക്കാണ് സുഹൃത്തിനൊപ്പം യുവാവ് പുഴയിൽ കുളിക്കാനിറങ്ങിയത്. പിന്നാലെ ആഴമേറിയ ഭാഗത്ത് മുങ്ങിപ്പോകുകയായിരുന്നു.
ഫയർഫോഴ്സും പോലീസും നാട്ടുകാരും ചേർന്ന് നടത്തിയ തെരച്ചിലിലാണ് മൃതദേഹം കണ്ടെത്തിയത്. ഇൻക്വസ്റ്റ് നടപടികൾക്ക് ശേഷം മൃതദേഹം ആശുപത്രിയിലേക്ക് മാറ്റി.