മണ്ണിടിച്ചിലിൽ കുടുങ്ങിയ സൈനികന്റെ മൃതദേഹം കണ്ടെത്തി
Sunday, April 2, 2023 11:21 AM IST
ഇറ്റാനഗർ: അരുണാചൽപ്രദേശിൽ മണ്ണിടിച്ചിലിൽ കുടുങ്ങിയ സൈനികന്റെ മൃതദേഹം കണ്ടെത്തി. മഹാരാഷ്ട്രയിലെ രത്നഗിരി സ്വദേശിയായ സുബേദാർ എ.എസ്. ധഗാലെയുടെ മൃതദേഹമാണ് കണ്ടെത്തിയത്.
തവാങ്ങിലാണ് അപകടം നടന്നത്. മണ്ണിടിച്ചിൽ നടന്ന് അഞ്ച് ദിവസങ്ങൾക്ക് ശേഷമാണ് മൃതദേഹം കണ്ടെത്തിയത്. സ്ഥലത്തുണ്ടായിരുന്ന മറ്റ് സൈനികർ രക്ഷപെട്ടുവെങ്കിലും സുബേദാർ ധഗാലെ മണ്ണിനടിയിൽ കുടുങ്ങുകയായിരുന്നു.
വിദഗ്ധ ഉപകരണങ്ങളുമായി ഒന്നിലധികം സംഘങ്ങൾ നാല് ദിവസമായി നടത്തിയ വൻ തിരച്ചിലിന് ശേഷമാണ് അദ്ദേഹത്തിന്റെ മൃതദേഹം കണ്ടെത്തിയത്. ധഗാലെയ്ക്ക് ഭാര്യയും രണ്ടുമക്കളുമുണ്ട്.