സ്പെയിൻ മാസ്റ്റേഴ്സ്: സിന്ധു ഫൈനലിൽ
Saturday, April 1, 2023 11:09 PM IST
മാഡ്രിഡ്: സ്പെയിൻ മാസ്റ്റേഴ്സ് ബാഡ്മിന്റണ്‍ വനിതാ വിഭാഗം സിംഗിൾസിൽ ഇന്ത്യയുടെ പി.വി. സിന്ധു ഫൈനലിൽ. സിംഗപ്പുരിന്റെ യോ ജിയ മിന്നിനെ നേരിട്ടുള്ള ഗെയിമിന് സെമിയിൽ കീഴടക്കിയാണ് സിന്ധുവിന്റെ ഫൈനൽ പ്രവേശം. സ്കോർ: 24-22, 22-20.
ക്വാർട്ടറിൽ ഡെന്മാർക്കിന്റെ മിയ ബ്ലിക്ഫെൽഡിനെയായിരുന്നു സിന്ധു തോൽപ്പിച്ചത്.