രാജ്യതലസ്ഥാനത്ത് അക്രമികൾ അഭിഭാഷകനെ വെടിവച്ചു കൊന്നു
Saturday, April 1, 2023 10:45 PM IST
ന്യൂഡൽഹി: രാജ്യതലസ്ഥാനത്ത് ബൈക്കിലെത്തിയ അജ്ഞാതരായ അക്രമികൾ അഭിഭാഷകനെ വെടിവച്ചു കൊന്നു. ദ്വാരക സെക്ടർ 12ൽ താമസിക്കുന്ന വീരേന്ദർ കുമാറാണ് കൊല്ലപ്പെട്ടത്.
ശനിയാഴ്ച വൈകുന്നേരം നാലിന് ഡൽഹിയിലെ ദ്വാരക-1 ഏരിയയിലായിരുന്നു സംഭവം. കാറിനുള്ളിലിരിക്കുമ്പോൾ ബൈക്കിലെത്തിയ രണ്ടു പേർ വീരേന്ദർ കുമാറിനു നേരെ നിറയൊഴിക്കുകയായിരുന്നു.
വ്യക്തിവൈരാഗ്യമാണ് കൊലപാതകത്തിന് കാരണമെന്നാണ് പോലീസ് കരുതുന്നത്.