ദേവഗൗഡയുടെ ശക്തികേന്ദ്രത്തിലെ ദൾ എംഎൽഎ ബിജെപിയിൽ
Saturday, April 1, 2023 11:12 PM IST
ബംഗളൂരു: ദക്ഷിണ കർണാടകയിലെ ജനതാദൾ ശക്തികേന്ദ്രമായ ഹാസനിൽ നിന്നുള്ള എംഎൽഎ ബിജെപിയിൽ ചേർന്നു. അർകാൽഗുഡ് മണ്ഡലത്തിലെ എംഎൽഎ ആയിരുന്ന എ.ടി. രാമസ്വാമി ആണ് ബിജെപി പാളയത്തിൽ എത്തിയത്.
മത്സരവിലക്ക് നേരിടേണ്ടി വരുന്നത് ഒഴിവാക്കാനായി, ജനതാദൾ ടിക്കറ്റിൽ നേടിയ എംഎൽഎ സ്ഥാനം രാജിവച്ച ശേഷമാണ് രാമസ്വാമി കൂടുമാറ്റം നടത്തിയത്. കേന്ദ്ര സഹമന്ത്രി അനുരാഗ് ഠാക്കൂറിന്റെ സാന്നിധ്യത്തിലാണ് രാമസ്വാമി പാർട്ടി അംഗത്വം സ്വീകരിച്ചത്.
തെരഞ്ഞെടുപ്പിന് മുമ്പായി ഹാസൻ മേഖലയിൽ ശക്തമായ സാന്നിധ്യമുറപ്പിക്കാനാണ് നാല് തവണ എംഎൽഎയായ രാമസ്വാമിയെ ബിജെപി സ്വന്തം പാളയത്തിലെത്തിച്ചത്.