നാട്ടിൽ നല്ല കാര്യങ്ങൾ നടക്കുന്നത് സഹിക്കുന്നില്ല: പ്രതിപക്ഷത്തെ കുറ്റപ്പെടുത്തി മുഖ്യമന്ത്രി
Saturday, April 1, 2023 11:11 PM IST
തിരുവനന്തപുരം: സർക്കാരിന്റെ വാർഷികാഘോഷം ബഹിഷ്കരിച്ച പ്രതിപക്ഷത്തെ വിമർശിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. ബഹിഷ്കരണം തൊഴിലാക്കിയിരിക്കുന്നവർ വൈക്കം ശതാബ്ദിയാഘോഷവും പ്രതിപക്ഷം ബഹിഷ്കരിച്ചെന്നും പിണറായി കുറ്റപ്പെടുത്തി.
നാട്ടിൽ നല്ല കാര്യങ്ങൾ നടക്കുന്നത് പ്രിപക്ഷത്തിന് അംഗീകരിക്കാനാവുന്നില്ല. പോരായ്മകൾ ഉണ്ടെങ്കിൽ വിമർശിക്കാം. എന്നാൽ അത്തരത്തിലുള്ള വിമർശനം ബഹിഷ്കരിക്കുന്നവർ പറയുന്നില്ല. സർക്കാരിന്റെ വികസന പ്രവർനങ്ങളിൽ അസ്വസ്ഥതയാണ് പ്രതിപക്ഷത്തിന്. യുഡിഎഫ് മണ്ഡലങ്ങൾ ഒഴിവാക്കിയല്ല വികസനം നടത്തുന്നതെന്നും അദ്ദേഹം പറഞ്ഞു.