ടൊ​റോ​ന്‍റോ: കാ​ന​ഡ​യി​ൽ നി​ന്ന് അ​മേ​രി​ക്ക​യി​ലേ​ക്ക് അ​ന​ധി​കൃ​ത​മാ​യി ക​ട​ക്കാ​ൻ ശ്ര​മി​ച്ച ര​ണ്ട് കു​ട്ടി​ക​ളു​ൾ​പ്പെ​ടെ എ​ട്ട് പേ​ർ ന​ദി​യി​ൽ മു​ങ്ങി​മ​രി​ച്ചു. റു​മേ​നി​യ​ൻ, ഇ​ന്ത്യ​ൻ വം​ശ​ജ​രാ​യ കു​ടി​യേ​റ്റ​ക്കാ​രു​ടെ മൃ​ത​ദേ​ഹ​ങ്ങ​ൾ വെ​ള്ളി​യാ​ഴ്ച​യാ​ണ് ക​ണ്ടെ​ത്തി​യ​ത്.

ന്യു​യോ​ർ​ക്ക് സം​സ്ഥാ​ന​ത്തി​ന് വ​ട​ക്കു​ള്ള സെ​ന്‍റ് ലോ​റ​ന്‍​സ് ന​ദി​യി​ലാ​ണ് ഇ​വ​ർ അ​പ​ക​ട​ത്തി​ൽ​പ്പെ​ട്ട​ത്. ഓ​ക്‌​വെ​ൻ​സോ മേ​ഖ​ല​യി​ലെ ച​തു​പ്പ് പ്ര​ദേ​ശ​ത്താ​ണ് ഇ​വ​രു​ടെ മൃ​ത​ദേ​ഹ​ങ്ങ​ൾ ക​ണ്ടെ​ത്തി​യ​ത്. മ​രി​ച്ച​വ​രി​ൽ ര​ണ്ട് പേ​ർ മൂ​ന്ന് വ​യ​സി​ന് താ​ഴെ പ്രാ​യ​മു​ള്ള കു​ട്ടി​ക​ളാ​ണ്.

മ​രി​ച്ച​വ​രു​ടെ പേ​രു​വി​വ​ര​ങ്ങ​ൾ അ​ധി​കൃ​ത​ർ പു​റ​ത്തു​വി​ട്ടി​ട്ടി​ല്ല. രാ​ജ്യ​ത്തി​ന്‍റെ തെ​ക്ക​ൻ അ​തി​ർ​ത്തി​യി​ൽ സു​ര‍​ക്ഷാ​ക്ര​മീ​ക​ര​ണ​ങ്ങ​ൾ ശ​ക്ത​മാ​ക്കി​യ​തോ​ടെ നി​ര​വ​ധി അ​ഭ​യാ​ർ​ഥി​ക​ളാ​ണ് കാ​ന​ഡ​യി​ലെ ക്യു​ബെ​ക്, ഒ​ന്‍റാ​റി​യോ മേ​ഖ​ല​ക​ളി​ൽ നി​ന്ന് അ​മേ​രി​ക്ക​യി​ലേ​ക്ക് ക​ട​ക്കാ​ൻ ശ്ര​മി​ക്കു​ന്ന​ത്.