തിരുവനന്തപുരം: സംസ്ഥാനത്ത് മദ്യത്തിന് ബജറ്റിൽ പ്രഖ്യാപിച്ചതിനേക്കാൾ വിലവർധന. 500ന് മുകളിലെ മദ്യത്തിന് ബജറ്റ് പ്രഖ്യാപനത്തെക്കാൾ 10 രൂപ കൂടും. ധനമന്ത്രി പ്രഖ്യാപിച്ച 20 രൂപയിൽ നിന്ന് 30 രൂപയാണ് കൂടുന്നത്.

1000ത്തിന് മുകളിലുള്ള മദ്യത്തിന് 40ന് പകരം 50 രൂപ കൂടും. വിൽപ്പന നികുതി കൂടിയതിനാലാണ് നിരക്കുവർധനയെന്ന് ബെവ്കോ അറിയിച്ചു. സാമൂഹിക സുരക്ഷയുടെ ഭാഗമായാണ് ബജറ്റിൽ സെസ് ചുമത്തിയത്.