തിങ്കളാഴ്ച ഇടുക്കിയില്‍ പ്രഖ്യാപിച്ചിരുന്ന ഹര്‍ത്താല്‍ എല്‍ഡിഎഫ് പിന്‍വലിച്ചു
Saturday, April 1, 2023 1:46 PM IST
ഇടുക്കി: തിങ്കളാഴ്ച ഇടുക്കിയില്‍ ആഹ്വാനം ചെയ്തിരുന്ന ഹര്‍ത്താല്‍ എല്‍ഡിഎഫ് പിന്‍വലിച്ചു. മുഖ്യമന്ത്രി പിണറായി വിജയനുമായുള്ള ചര്‍ച്ചയെതുടര്‍ന്നാണ് തീരുമാനം.
ഭൂനിയമഭേദഗതി ഓര്‍ഡിനന്‍സ് ഇറക്കണമെന്ന് ആവശ്യപ്പെട്ടും യുഡിഎഫിന്റെ ജനവഞ്ചനക്കുമെതിരെ തിങ്കളാഴ്ച 12 മണിക്കൂര്‍ ഹര്‍ത്താല്‍ നടത്തുമെന്നാണ് എല്‍ഡിഎഫ് നേതാക്കള്‍ അറിയിച്ചിരുന്നത്. എന്നാല്‍ ഭൂപ്രശ്നം ഉടന്‍ പരിഹരിക്കുമെന്ന് മുഖ്യമന്ത്രിയുടെ ഉറപ്പ് ലഭിച്ചതിനെതുടര്‍ന്ന് ഹര്‍ത്താല്‍ പിന്‍വലിക്കുകയാണെന്ന് നേതാക്കള്‍ വ്യക്തമാക്കി.
കഴിഞ്ഞ നിയമസഭാ സമ്മേളനത്തില്‍ ഭൂനിയമ ഭേദഗതി ബില്ല് അവതരിപ്പിക്കുമെന്ന് സര്‍ക്കാര്‍ ഉറപ്പു നല്‍കിയിരുന്നതാണ്. എന്നാല്‍ പ്രതിപക്ഷം സഭ തടസപ്പെടുത്തിയതിനാല്‍ ബില്ല് അവതരിപ്പിക്കാനായിരുന്നില്ല. ഈ സാഹചര്യത്തില്‍ ഓര്‍ഡിനന്‍സിലൂടെ നിയമ ഭേദഗതി ഓര്‍ഡിനന്‍സായി ഇറക്കണമെന്നാവശ്യപ്പെട്ടാണ് ഹര്‍ത്താല്‍ പ്രഖ്യാപിച്ചത്.