ഇന്‍ഡിഗോ വിമാനത്തില്‍ ജീവനക്കാരിയോട് മോശമായി പെരുമാറി; സ്വീഡിഷ് പൗരന് അറസ്റ്റില്‍
Saturday, April 1, 2023 1:29 PM IST
ന്യൂഡല്‍ഹി: മദ്യലഹരിയില്‍ ഇന്‍ഡിഗോ വിമാനത്തിലെ ജീവനക്കാരിയോട് അപമര്യാദയായി പെരുമാറിയ യാത്രക്കാരന് അറസ്റ്റില്‍. സ്വീഡിഷ് പൗരനായ ക്ലാസ് എറിക് ഹെറാള്‍ഡ്(63) ആണ് പിടിയിലായത്.
ഇന്‍ഡിഗോയുടെ ബാങ്കോക്ക്-മുംബൈ വിമാനത്തിലാണ് സംഭവം. ഭക്ഷണം സെര്‍വ് ചെയ്യുന്നതിനിടെ ജീവനക്കാരിയോട് അപമര്യാദയായി പെരുമാറിയെന്നാണ് പരാതി. വിമാനം മുംബൈയില്‍ ലാന്‍ഡ് ചെയ്ത ഉടനെ ഇയാളെ പോലീസിന് കൈമാറുകയായിരുന്നു.
കഴിഞ്ഞ മൂന്ന് മാസത്തിനിടെ എട്ട് പേരാണ് ഇന്ത്യയില്‍ വിമാനയാത്രയ്ക്കിടെയുള്ള മോശം പെരുമാറ്റത്തിന് അറസ്റ്റിലാകുന്നത്.