കണ്ണൂരിൽ അച്ഛനും മകനും പുഴയിൽ മുങ്ങി മരിച്ചു
Saturday, April 1, 2023 12:51 PM IST
കണ്ണൂർ: കൊട്ടിയൂരിൽ അച്ഛനും മകനും പുഴയിൽ മുങ്ങി മരിച്ചു. കൊട്ടിയൂർ സ്വദേശികളായ ലിജോ ജോസ് (32), മകൻ നെവിൻ (6) എന്നിവരാണ് മരിച്ചത്.
ശനിയാഴ്ച രാവിലെ ബാവലി പുഴയിൽ കുളിക്കാനിറങ്ങിയപ്പോഴാണ് സംഭവം. അഗ്നിശമനസേനയും പോലീസും നാട്ടുകാരും ചേർന്നാണ് മൃതദേഹം പുറത്തെടുത്തത്.