ന്യൂഡൽഹി: കാവിക്കൊടിയെ അപമാനിച്ചെന്ന പേരിൽ 18 വയസുകാരനെ അറസ്റ്റ് ചെയ്ത് ഡൽഹി പോലീസ്. ഫൈസ് ആലം എന്നയാളാണ് അറസ്റ്റിലായത്. വടക്കുകിഴക്കൻ ഡൽഹിയിലാണ് സംഭവം.

ജ്യോതി നഗറിലെ മൗലാ ബക്ഷ് പള്ളിക്ക് സമീപം സ്ഥാപിച്ചിരുന്ന കാവിക്കൊടിയെ ഇയാൾ അപമാനിച്ചെന്നാണ് കേസ്. സംഭവത്തിന്‍റെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചിരുന്നു.

മതസ്പർധ വളർത്തൽ, മതവികാരം വ്രണപ്പെടുത്തൽ, കുറ്റകരമായ ഗൂഢാലോചന തുടങ്ങിയ പ്രധാന വകുപ്പുകൾ പ്രകാരമാണ് കേസെടുത്തിരിക്കുന്നത്.